സ്വന്തം ലേഖകന്‍: 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും താന്‍ ഉണ്ടാകുമെന്ന് ട്രംപ്; ‘കീപ്പ് അമേരിക്ക ഗ്രേറ്റ്’ പുതിയ മുദ്രാവാക്യമാക്കുമെന്നും വെളിപ്പെടുത്ത. കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പു മുദ്രാവാക്യമായ ‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്‌ന്റെ’ ചുവടുപിടിച്ചാണു പുതിയ വാക്കുകള്‍. താനൊരിക്കല്‍ കൂടി മത്സരിക്കുകയാണെങ്കില്‍ ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കും’ എന്ന മുദ്രാവാക്യം ഉപയോഗിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. പെന്‍സില്‍വാനിയയിലെ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയെ മികവുറ്റതാക്കാന്‍ വേണ്ടിയാണു തന്റെ ശ്രമങ്ങളെല്ലാം. അതെല്ലാം ചെയ്തു കഴിഞ്ഞു. അമേരിക്ക എല്ലാ മേഖലയിലും തിരിച്ചു വന്നിരിക്കുന്നു. അദ്ഭുതങ്ങളാണ് രാജ്യം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഈ പുരോഗതിയുടെ വേഗം ചോരാതെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. അമേരിക്ക വീണ്ടും മഹത്തായ സ്ഥാനത്തെത്തിയ സാഹചര്യത്തില്‍ ഇനി അതു നിലനിര്‍ത്തുകയാണു വേണ്ടത്. അതുകൊണ്ടാണ് മുദ്രാവാക്യത്തിലും മാറ്റം വരുത്തുന്നത്.
രാജ്യത്തെ സാമ്പത്തികസ്ഥിതി വളരുകയാണ്. നഷ്ടപ്പെട്ട തൊഴിലുകളെല്ലാം തിരികെ വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 30 ലക്ഷം തൊഴിലവസരങ്ങളാണു സൃഷ്ടിച്ചത്. നികുതി മേഖലയില്‍ ഉള്‍പ്പെടെ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. 2020ല്‍ ടെലിവിഷന്‍ താരം ഓപ്ര വിന്‍ഫ്രിയുമായി മത്സരിക്കാനാണു താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല