സ്വന്തം ലേഖകന്‍: വന്‍ സൈനിക പരേഡിന് ഒരുങ്ങാന്‍ നിര്‍ദേശം നല്‍കി ട്രംപ്; ലക്ഷ്യം യുഎസിന്റെ സൈനിക ബലം കാട്ടി ലോക രാജ്യങ്ങളെ വിരട്ടലെന്ന് വിമര്‍ശകര്‍. തലസ്ഥാനത്ത് വിപുലമായ രീതിയില്‍ സൈനികപരേഡ് നടത്താന്‍ ട്രംപ് പെന്റഗണിന് നിര്‍ദേശം നല്‍കി. യു.എസിന്റെ സൈനികശക്തിയും കമാന്‍ഡര്‍ഇന്‍ചീഫ് പദവിയിലുള്ള തന്റെ പങ്കും ലോകത്തിനുമുന്നില്‍ വെളിപ്പെടുത്താനായാണ് ട്രംപ് പരേഡ് ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചന.
രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഓരോ ദിവസവും ജീവന്‍ പണയം വെച്ച് പോരാടുന്നവര്‍ക്ക് പ്രസിഡന്റ് ട്രംപ് മഹത്തായ പിന്തുണ നല്‍കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു. എല്ലാ അമേരിക്കക്കാര്‍ക്കും അഭിനന്ദനമറിയിക്കാനാകുന്ന തരത്തിലുള്ള ആഘോഷം സംഘടിപ്പിക്കാന്‍ പ്രതിരോധ മന്ത്രാലയത്തോട് ട്രംപ് ആവശ്യപ്പെട്ടിട്ടുള്ളതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സില്‍ ജൂലായില്‍ നടന്ന വിപുലമായ സൈനികപരേഡാണ് ട്രംപിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
ഫ്രാന്‍സിലെ സൈനികപരേഡിന് ട്രംപ് സാക്ഷ്യം വഹിച്ചിരുന്നു. പരേഡിനുള്ള ട്രംപിന്റെ തീരുമാനം ധൂര്‍ത്താണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. യുഎസില്‍ ആദ്യമായാണ് ഒരു ഭരണാധികാരി ഇത്തരമൊരു ശക്തി പ്രകടനത്തിന് നിര്‍ദേശം നല്‍കുന്നത്. പ്രസിഡന്റിനെപ്പോലെയല്ല, ഏകാധിപതിയെപ്പോലെയാണ് ട്രംപ് പെരുമാറുന്നതെന്നും അമേരിക്കക്കാര്‍ കുറച്ചുകൂടി മെച്ചപ്പെട്ടയാളെ അര്‍ഹിക്കുന്നുണ്ടെന്നും ഡെമോക്രാറ്റിക് അംഗം ജിം മക്ഗവേണ്‍ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല