സ്വന്തം ലേഖകന്‍: പാരീസ് ഉടമ്പടി അടിമുടി അഴിച്ചുപണിതാല്‍ ഒപ്പിടുന്ന കാര്യം ആലോചിക്കാമെന്ന് ട്രംപ്. കാലാവസ്ഥാ വ്യതിയാനം തടയാനായുള്ള പാരിസ് ഉടമ്പടിയില്‍ കാര്യമായ മാറ്റം വരുത്തുകയാണെങ്കില്‍ സഹകരിക്കാമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഉടമ്പടി യുഎസ് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് ‘മോശം ഇടപാടാ’ണെന്നു പറഞ്ഞാണു കഴിഞ്ഞ ജൂണില്‍ ട്രംപ് ഭരണകൂടം പിന്മാറിയത്. ഒബാമ ഭരണകാലത്ത് ഒപ്പുവച്ച ഉടമ്പടിയെക്കുറിച്ചുള്ള തന്റെ എതിര്‍പ്പില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ട്രംപ്.
‘നിലവിലുള്ള ഉടമ്പടി യുഎസിനെ സംബന്ധിച്ചു ദുരന്തമായിരിക്കും. അവര്‍ നല്ല കരാറുണ്ടാക്കുകയാണെങ്കില്‍ ഞങ്ങള്‍ തിരിച്ചുവരാനുള്ള സാധ്യതയേറെയാണ്,’ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഉടമ്പടിയില്‍നിന്നു പിന്മാറുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ ലോക രാജ്യങ്ങള്‍ അപലപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല