സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് ട്രംപ് ഏഷ്യയിലേക്ക്, ഉത്തര കൊറിയയിലേക്ക് ഉറ്റുനോക്കി ലോകം. പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള ആദ്യ ഏഷ്യന്‍ സന്ദര്‍ശനമാണിത്. 12 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ട്രംപിന്റെ സന്ദര്‍ശനം. ഇതിന്റെ ഭാഗമായി ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ ട്രംപ് സന്ദര്‍ശിക്കും.
25 വര്‍ഷത്തിനിടയ്ക്ക് ഒരു യുഎസ് പ്രസിഡന്റ് ആദ്യമായാണ് ഇത്രയും ദിവസം നീണ്ടുനില്‍ക്കുന്ന ഏഷ്യന്‍ സന്ദര്‍ശനത്തിനിറങ്ങുന്നത് എന്ന പ്രത്യേകത കൂടി ഈ സന്ദര്‍ശനത്തിനുണ്ട്. ഇന്തോ പസഫിക് മേഖലയോട് അമേരിക്കയ്ക്കുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുകയുമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
ഇന്നു ജപ്പാനിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ചര്‍ച്ച നടത്തുകയും ഗോള്‍ഫ് കളിക്കുകയും ചെയ്യും. ചൊവ്വാഴ്ച ദക്ഷിണകൊറിയ സന്ദര്‍ശിക്കുന്ന ട്രംപ് പ്രസിഡന്റ് മൂണ്‍ ജേയ് ഇനുമായി ചര്‍ച്ച നടത്തുന്നതാണ്. ബുധനാഴ്ച ബെയ്ജിംഗിലെത്തി പ്രസിഡന്റ് ഷി ചിന്‍പിംഗുമായി ചര്‍ച്ച നടത്തും. ഉത്തര കൊറിയന്‍ പ്രതിസന്ധിയായിരിക്കും മുഖ്യ ചര്‍ച്ചാ വിഷയം.
പത്താം തീയതി വിയറ്റ്‌നാമില്‍ ഏഷ്യാപസഫിക് ഉന്നതതല സമ്മേളനത്തിലും 12 നു ഫിലിപ്പീന്‍സില്‍ യുഎസ്ആസിയാന്‍ ഉച്ചകോടിയിലും ട്രംപ് പങ്കെടുക്കും. ഉത്തര കൊറിയയുടെ ആണവ ഭീഷണി ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ വിഷയങ്ങളില്‍ ചൈന ഇടപെട്ടില്ലെങ്കില്‍ യോദ്ധാക്കളുടെ രാജ്യമായ ജപ്പാന്‍ ഇടപെടുമെന്ന പ്രഖ്യാപനത്തോടെയാണ് ട്രംപിന്റെ ഏഷ്യന്‍ യാത്ര തുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല