സ്വന്തം ലേഖകന്‍: ട്രംപിന്റെ ബൈ അമേരിക്കന്‍ ഹയര്‍ അമേരിക്കന്‍ നയത്തിന്റെ അലയൊലികള്‍ അടിച്ചു തുടങ്ങി, വിപ്രോയും ഇന്‍ഫോസിസും ഇന്ത്യന്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നു. കോഗ്‌നിസന്റിനു പിന്നാലെ വന്‍കിട ഐടി കമ്പനികളായ വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു. 10 മുതല്‍ 20 വര്‍ഷംവരെ പ്രവര്‍ത്തി പരിചയമുള്ള മധ്യനിര, സീനിയര്‍ ലെവലിലുള്ള ജീവനക്കാരെയാണ് പറഞ്ഞു വിടാനൊരുങ്ങുന്നത്.
യു.എസ് പൗരന്മാരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ ഐടി കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്. ഡയറക്ടര്‍മാര്‍, അസോസിയേറ്റ് വൈസ് പ്രസിഡന്റുമാര്‍, സീനിയര്‍ വൈസ് പ്രസിഡന്റുമാര്‍ എന്നിവരുള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് കോഗ്‌നിസന്റ് സ്വയം വിരമിക്കല്‍ ഈയിടെയാണ് നടപ്പാക്കിയത്. താഴെതട്ടിലുള്ളവര്‍ അടക്കം ആറായിരത്തോളം പേരെയാണ് കോഗ്‌നസന്റ് പിരിച്ചുവിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഇന്‍ഫോസിസും തയ്യാറെടുത്തു കഴിഞ്ഞു. ഗ്രൂപ്പ് പ്രൊജക്ട് മാനേജേഴ്‌സ്, പ്രൊജക്ട് മാനേജേഴ്‌സ്, സീനിയര്‍ ആര്‍ക്കിടെക്ട്‌സ് തുടങ്ങിയവരില്‍ പലര്‍ക്കും ജോലി നഷ്ടമാകും. വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാകാത്ത സാഹചര്യത്തില്‍ 10 ശതമാനം ജീവനക്കാര്‍ പുറത്തു പോകേണ്ടിവരുമെന്ന് ജീവനക്കാരുടെ യോഗത്തില്‍ വിപ്രോ സിഇഒ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല