സ്വന്തം ലേഖകന്‍: മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തില്‍ കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് അറിഞ്ഞിരിക്കണം; കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ വീണ്ടും ശക്തമാക്കി വീണ്ടും ട്രംപ്. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനത്തില്‍ കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണമെന്ന പ്രധാന വ്യവസ്ഥ ഉള്‍പ്പെടുത്തി.
‘ഏതു രാജ്യത്തില്‍നിന്നുള്ളവരായാലും യുഎസിനെ സ്‌നേഹിക്കുന്നവരെ മാത്രമാണ് സ്വീകരിക്കുക. തൊഴില്‍ നൈപുണ്യവും മികച്ച ട്രാക്ക് റെക്കോര്‍ഡും അനിവാര്യം. അമേരിക്കക്കാരെ ഇഷ്ടപ്പെടണം, ഇവിടത്തെ മൂല്യങ്ങളെയും ജീവിതരീതികളെയും വിലമതിക്കണം. യുഎസില്‍ വരുന്നവര്‍ നിര്‍ബന്ധമായും ഇംഗ്ലീഷ് അറിഞ്ഞിരിക്കണം,’ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അതേസമയം ഇംഗ്ലീഷ് പരിജ്ഞാനം, തൊഴിലറിവ് എന്നീ കാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ ഇന്ത്യക്കാര്‍ക്കു തല്‍ക്കാലം പേടിക്കാനില്ല എന്നാണ് സൂചന. നിലവിലുള്ള ചങ്ങലകളായുള്ള കുടിയേറ്റം നിരവധിപ്പേരെയാണു രാജ്യത്തേക്കു കൊണ്ടുവരുന്നതെന്നും അത്തരം ആളുകള്‍ യുഎസിനു നല്ലതല്ല ചെയ്യുന്നതെന്നുമാണ് ട്രംപിന്റെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല