സ്വന്തം ലേഖകന്‍: തപാലില്‍ വന്ന പാക്കറ്റിലെ വെളുത്ത പൊടി വില്ലനായി; ട്രംപിന്റെ മരുമകള്‍ ആശുപത്രിയില്‍. തപാലില്‍ വന്ന പാക്കറ്റ് പൊട്ടിച്ചപ്പോള്‍ ഉതിര്‍ന്ന വെളുത്ത പൊടി അസ്വസ്ഥത ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ട്രംപ് ജൂണിയറിന്റെ ഭാര്യ വനേസ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോണള്‍ഡ് ട്രംപിന്റെ മൂത്ത പുത്രനായ ട്രംപ് ജൂണിയറിന്റെ പേരില്‍ മന്‍ഹാട്ടനിലെ വിലാസത്തില്‍ എത്തിയ പാക്കറ്റാണു വനേസ തുറന്നത്.
വനേസ തന്നെ 911 ഡയല്‍ ചെയ്ത് പോലീസ് സഹായം തേടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ വനേസയെയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും ആശുപത്രിയിലാക്കി. പൊടി ഹാനികരമായ വസ്തുവല്ലെന്നു പരിശോധനയില്‍ തെളിഞ്ഞതായി അധികൃതര്‍ പിന്നീടു വ്യക്തമാക്കി.
ഡോണള്‍ഡ് ട്രംപ് ജൂനിയറിന്റെ മന്‍ഹാറ്റനിലെ അപാര്‍ട്‌മെന്റിലാണു വെളുത്ത പൊടി അടങ്ങിയ കവര്‍ എത്തിയത്. ഇത്തരം തരംതാണ പ്രവൃത്തികള്‍ അരോചകം എന്നായിരുന്നു ട്രംപ് ജൂനിയറിന്റെ പ്രതികരണം.2011 ല്‍ ആന്ത്രാക്‌സ് വിഷാണുവുള്ള വെളുത്ത പൊടി അമേരിക്കയില്‍ പലര്‍ക്കും തപാലില്‍ ലഭിക്കുകയും ആന്ത്രാക്‌സ് ബാധിച്ച് അഞ്ചു പേര്‍ മരിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല