സ്വന്തം ലേഖകന്‍: ട്രംപിന്റെ ഭാര്യയും മകനും തല്‍ക്കാലത്തേക്ക് വൈറ്റ് ഹൗസിലേക്കില്ല, താമസം ന്യൂയോര്‍ക്കിലെ ട്രംപിന്റെ ആഡംബര വസതിയില്‍. ജനുവരിയില്‍ അധികാരമേറ്റാലുടന്‍ താന്‍ വൈറ്റ്ഹൗസില്‍ താമസിക്കുമെന്നും എന്നാല്‍ ഭാര്യ മെലാനിയയും പത്തുവയസുള്ള മകന്‍ ബാരനും മകന്റെ സ്‌കൂള്‍ വര്‍ഷം അവസാനിച്ചശേഷമേ വൈറ്റ്ഹൗസിലേക്കു വരികയുള്ളുവെന്നും നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.
ന്യൂജേഴ്‌സിയിലെ ബഡ്മിന്‍സ്റ്ററിലെ സ്വന്തം ഗോള്‍ഫ് ക്ലബില്‍ റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ബാരനും മെലാനിയയും ന്യൂയോര്‍ക്കിലെ ട്രംപ് ടവറിലെ പെന്റ്ഹൗസ് അപ്പാര്‍ട്ടുമെന്റിലാ വും താമസിക്കുക. ഒരു സ്വകാര്യ സ്‌കൂളിലാണു ബാരന്‍ പഠിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം മിക്കസമയവും ട്രംപ് ടവറിലാണു ഡോണള്‍ഡ് ട്രംപ് ചെലവഴിക്കുന്നത്. ഈ ആഡംബര മന്ദിരത്തിനു ചുറ്റും വന്‍സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളുമായി വൈറ്റ്ഹൗസില്‍ സമീപകാലത്ത് എത്തുന്ന മൂന്നാമത്തെ പ്രസിഡന്റാവും ട്രംപ്. ഒബാമ അധികാരമേറ്റപ്പോള്‍ പുത്രിമാരായ സാഷയ്ക്ക് പത്തു വയസും മാലിയയ്ക്ക് ഏഴു വയസുമായിരുന്നു പ്രായം. ബില്‍ ക്ലിന്റണ്‍ വൈറ്റ്ഹൗസിലെത്തുമ്പോള്‍ മകള്‍ ചെല്‍സിക്കു പ്രായം 12 വയസ്. ഈ മൂന്നു കുട്ടികളും വാഷിംഗ്ടണിലെ സിഡ്‌വെല്‍ ഫ്രണ്ട്‌സ് എന്ന സ്വകാര്യ സ്‌കൂളിലാണു തുടര്‍വിദ്യാഭ്യാസം നിര്‍വഹിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല