1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2018

 

സ്വന്തം ലേഖകന്‍: ട്രംപിന്റെ കര്‍ശനമായ കുടിയേറ്റ നയം; കമ്പനികള്‍ എച്ച്1ബി വീസ അപേക്ഷകളുടെ എണ്ണം കുറച്ചതായി റിപ്പോര്‍ട്ട്. യുഎസ് സര്‍ക്കാര്‍ കുടിയേറ്റ നിയമം കര്‍ക്കശമാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ കമ്പനികള്‍ എച്ച് 1 ബി വീസ അപേക്ഷകള്‍ ഫയല്‍ ചെയ്യുന്നതു കുറച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎസ് കമ്പനികളിലേക്കു ചേക്കേറുന്നതില്‍ വിദേശ പൗരന്മാര്‍ മടി കാണിച്ചു തുടങ്ങിയതായും സിലിക്കന്‍വാലിയിലെ പ്രമുഖ പത്രമായ ‘സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്കിള്‍’ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും പതിനായിരക്കണക്കിനാളുകളാണ് എച്ച് 1 ബി വീസ സൗകര്യം ഉപയോഗപ്പെടുത്തിവന്നത്.

യുഎസ് കമ്പനികള്‍ക്കു വിദേശങ്ങളില്‍ നിന്നു വിദഗ്ധ ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ എച്ച് 1 ബി വീസ അനുമതി നല്‍കുന്നു. ട്രംപ് അധികാരത്തിലേറിയതിനു ശേഷം നിരവധി പരിഷ്‌ക്കാരങ്ങളാണ് എച്ച് 1 ബി വീസാ നടപടിക്രമങ്ങളില്‍ വരുത്തിയത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.