സ്വന്തം ലേഖകന്‍: മുസ്ലീം വിലക്കിനെതിരായ കോടതി നടപടി, ട്രംപിനെ ട്വിറ്ററില്‍ കൊട്ടി ഹിലരി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അഭയാര്‍ഥികള്‍ക്കും ഏഴു മുസ്ലീം രാഷ്ട്രങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി തടഞ്ഞ കീഴ്‌ക്കോടതി വിധിയും, ഉത്തരവ് സ്റ്റേ ചെയ്യാന്‍ യുഎസ് അപ്പീല്‍ കോടതി വിസമ്മതിച്ചതുമാണ് ഹിലരിയെ ട്വീറ്റിനു വിഷയമാക്കിയത്.
ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്കും അഭയാര്‍ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് പുനഃസ്ഥാപിക്കാനാകില്ലെന്ന് യു.എസ് ഫെഡറല്‍ അപ്പീല്‍ കോടതിയാണ് വിധി പറഞ്ഞത്. ട്രംപിന്റെ ഉത്തരവ് സീറ്റില്‍ ജില്ല ജഡ്ജി ജെയിംസ് റോബര്‍ട്ടാണ് ഒരാഴ്ച മുമ്പ് തല്‍ക്കാലത്തേക്ക് റദ്ദാക്കിയത്. കീഴ്‌ക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച അപ്പീല്‍ കോടതി, തീവ്രവാദ ഭീഷണിക്ക് വ്യക്തമായ തെളിവുണ്ടോ എന്നും ചോദിച്ചു.
വിധി വന്ന ശേഷം തന്റെ ട്വിറ്റര്‍ പേജിലാണ് ഹിലരി ട്രംപിനെ ട്രോളിയത്. ‘3 0’ എന്നാണ് ഹിലരി ട്വിറ്ററില്‍ കുറിച്ചത്. യുഎസ് അപ്പീല്‍ കോടതിയിലെ മൂന്നംഗ ജഡ്ജിമാരുടെ പാനലാണ് ട്രംപിന് തിരിച്ചടിയാകുന്ന വിധി പ്രസ്താവിച്ചത്. ഈ വിധി സൂചിപ്പിച്ചായിരുന്നു ഹിലരി ഇങ്ങനെ ട്വീറ്റ് ചെയ്തത്. അതേസമയം ഹില്ലരിയുടെ പരിഹാസത്തോട് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുഎസിലേക്കുള്ള അഭയാര്‍ഥി വിലക്ക് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച അപ്പീല്‍ കോടതി തീവ്രവാദ ഭീഷണിക്ക് വ്യക്തമായ തെളിവുണ്ടോയെന്ന ചോദ്യമുയര്‍ത്തിയാണ് ഹര്‍ജി തള്ളിയത്. ട്രംപ് സര്‍ക്കാരിന്റെ ഉത്തരവ് തടഞ്ഞുകൊണ്ട് കഴിഞ്ഞയാഴ്ചയാണ് കീഴ്‌ക്കോടതി താത്കാലികമായി വിധി പുറപ്പെടുവിച്ചത്.
ട്രംപിന്റെ വിവാദമായ യാത്രാ നിരോധന ഉത്തരവ് പുനഃസ്ഥാപിക്കാനുള്ള നീക്കത്തിന് അപ്പീല്‍ കോടതിയിലും തിരിച്ചടിനേരിട്ട പശ്ചാത്തലത്തില്‍ ട്രംപ് പ്രതിരോധത്തിലാണ്. പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തടഞ്ഞ കീഴ്‌കോടതി വിധി അസാധുവാക്കി യാത്രാ നിരോധനം പുന:സ്ഥാപിക്കണമെന്ന ആവശ്യമാണ് ഒമ്പതാം യു.എസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് നിരസിച്ചത്.
ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് താത്കാലികമായി അമേരിക്കയിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല