സ്വന്തം ലേഖകന്‍: വാഷിംഗ്ടണില്‍ സൈനിക ശക്തി പ്രകടനം നടത്താന്‍ ഉറച്ച് ട്രംപ്; ചെലവ് മൂന്നു കോടി ഡോളര്‍. ലോകത്തിനു മുന്നില്‍ യുഎസിന്റെ സൈനികബലം കാട്ടാനായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാഷിങ്ടനില്‍ നടത്താനാഗ്രഹിക്കുന്ന സൈനിക പരേഡിനു കുറഞ്ഞതു മൂന്നു കോടി ഡോളര്‍ (195 കോടി ഇന്ത്യന്‍ രൂപ) ചെലവാകുമെന്നു വൈറ്റ്ഹൗസ് ബജറ്റ് മേധാവി മിക്ക് മള്‍വനെ വ്യക്തമാക്കി.
2019ലെ സാമ്പത്തിക ചെലവുകളില്‍ പ്രത്യേക ഇനമായി പരാമര്‍ശിച്ചിട്ടില്ലാത്ത സൈനിക പരേഡിനെക്കുറിച്ച് കോണ്‍ഗ്രസ് സമിതിക്കു മുന്നില്‍ ഹാജരായി മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സവിശേഷ സാഹചര്യങ്ങളിലൊഴിച്ച് യുഎസ് സൈനിക പരേഡുകള്‍ നടത്താറില്ല. 1991 ജൂണില്‍, ഗള്‍ഫ് യുദ്ധവിജയം ആഘോഷിക്കാനാണ് അവസാനമായി സൈനികപരേഡ് നടത്തിയത്. രണ്ടാം ലോകയുദ്ധത്തിന് ശേഷവും ഇത്തരത്തില്‍ പരേഡുണ്ടായിരുന്നു.
2017 ല്‍ ട്രംപ് ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയ്‌ക്കൊപ്പം അവിടത്തെ സൈനികപരേഡ് വീക്ഷിച്ചിരുന്നു. പാരിസിലെ ഷാന്‍സ് എലീസെയില്‍ ഫ്രഞ്ച് സൈന്യത്തിന്റെ വമ്പന്‍ സൈനിക മാര്‍ച്ച് കണ്ടതോടെയാണു യുഎസിലും സമാനമായ പരേഡ് നടത്താന്‍ ട്രംപ് തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല