1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2017

 

സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ട്രംപിന്റെ സുരക്ഷ വന്‍ അപകടത്തില്‍, വെളിപ്പെടുത്തലുമായി മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ സുരക്ഷിതനല്ലെന്ന് മുന്നറിയിപ്പു നല്‍കുന്നത് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ഡോണ്‍ ബോണ്‍ജിയാണ്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയ ബോണ്‍ജി ഭീകരാക്രമണമുണ്ടായാല്‍ ട്രംപിനെ രക്ഷപ്പെടുത്താന്‍ അദ്ദേഹത്തിന്റെ രഹസ്യാന്വേഷണ സംഘത്തിനു കഴിയില്ലെചൂണ്ടിക്കാണിക്കുന്നു.

മുന്‍ പ്രസിഡന്റുമാരായ ഒബാമ, ജോര്‍ജ് ഡബ്ല്യൂ ബുഷ് എന്നിവര്‍ക്ക് സുരക്ഷ ഒരുക്കിയ സംഘത്തില്‍പ്പെട്ട ഉദ്യോഗസ്ഥനാണ് ഡോണ്‍ ബോണ്‍ജിയാനോ. വൈറ്റ്ഹൗസിന്റെ മതില്‍ ചാടിക്കടന്ന യുവാവ് 15 മിനിട്ടിലേറെ മതില്‍ക്കെട്ടിനുള്ളില്‍ ചിലവഴിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വൈറ്റ് ഹൗസില്‍ ഒരു യുവാവ് അതിക്രമിച്ച് കടന്നത് അറിയാന്‍ കഴിയാത്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് 40 ഓളം ഭീകരര്‍ കടന്നുകയറുന്നത് തടയാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് പലതവണ സുരക്ഷാവീഴ്ചകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ ട്രംപ് പ്രസിഡന്റായശേഷം ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ്ഹൗസിലെ സുരക്ഷാവീഴ്ച മുതലെടുക്കാന്‍ ഭീകരര്‍ തക്കംപാര്‍ത്തിരിക്കുകയാണെന്ന കാര്യം ഉറപ്പാണെന്നും ഈ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.