സ്വന്തം ലേഖകന്‍: ട്രംപിന്റെ പ്രസംഗം പട്ടിയുടെ കുര പോലെയാണെന്ന് പരിഹസിച്ച് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി. ഇരു രാജ്യങ്ങളും തമ്മിലുള്ള പോര്‍വിളികള്‍ യുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ട്രംപ് നടത്തിയ പ്രസംഗത്തെ പട്ടിയുടെ കുരയോട് ഉപമിച്ച് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹു രംഗത്തെത്തിയത്.
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ലെ തന്റെ കന്നി പ്രസംഗത്തില്‍ ട്രംപ് ഉത്തര കൊറിയയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അമേരിക്കക്കോ സഖ്യകക്ഷികള്‍ക്കോ ഭീഷണിയായാല്‍ ഉത്തര കൊറിയയെ പൂര്‍ണമായും നശിപ്പിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ട്രംപിന്റെ ഭീഷണിയോട് പ്രതികരിക്കവെയാണ് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹു, ട്രംപിന്റെ പ്രസംഗത്തെ പട്ടിയുടെ കുരയോട് ഉപമിച്ചത്.
നേരത്തെ, ഉത്തര കൊറിയന്‍ നേതാവ് കിം ജോ ഉനിനെ റോക്കറ്റ് മനുഷ്യന്‍ എന്ന് ട്രംപ് പരിഹസിച്ചിരുന്നു. റോക്കറ്റ് മനുഷ്യന്‍ തന്റെയും തന്റെ ആളുകളുടെയും ആത്മഹത്യാ മിഷനിലാണെന്നായിരുന്നു ട്രംപിന്റെ പരിഹാസം. എന്നാല്‍ ട്രംപിന്റെ സഹായികളോട് സഹതാപം തോന്നുന്നുവെന്നാണ് റി യോങ് ഹൊ ഇതിനോട് പ്രതികരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല