1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2018

സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം യാത്രാ വിലക്ക് ഭരണഘടനാ വിരുദ്ധമെന്ന് യുഎസ് കോടതി; തീരുമാനം മുസ്ലീങ്ങളെ ഉന്നമിട്ടുള്ളതാണെന്നും നിരീക്ഷണം. ആറു മുസ്‌ലിം രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്കു യുഎസിലേക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതു ഭരണഘടനാവിരുദ്ധമെന്നു ഫെഡറല്‍ അപ്പീല്‍ കോടതിയാണ് വിധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദ തീരുമാനം മുസ്‌ലിംകളെ തിരഞ്ഞുപിടിച്ചുള്ളതാണെന്നും മതത്തിന്റെ പേരിലുള്ള ഇത്തരം വിവേചനം ഭരണഘടനയ്ക്കു വിരുദ്ധമാണെന്നും വെര്‍ജീനിയയിലെ റിച്ച്മണ്ടിലുള്ള നാലാം സര്‍ക്യൂട്ട് അപ്പീല്‍ കോടതി നിരീക്ഷിച്ചു.

ഒന്‍പതംഗ ബെ!ഞ്ച് 5–4ന് ആണു കേസില്‍ തീര്‍പ്പുകല്‍പിച്ചത്. യാത്രാവിലക്ക് യുഎസ് കുടിയേറ്റ നിയമങ്ങളുടെ ലംഘനമാണെന്നു സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഒന്‍പതാം സര്‍ക്യൂട്ട് അപ്പീല്‍ കോടതി നേരത്തേ വിധിച്ചിരുന്നു. മുസ്‌ലിംകള്‍ക്കു വിലക്കേര്‍പ്പെടുത്തുമെന്നതു ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനംകൂടിയായിരുന്നെന്നു ചീഫ് ജഡ്ജി റോജര്‍ ഗ്രിഗറി ഉത്തരവില്‍ പ്രത്യേകം ചൂണ്ടിക്കാട്ടി.

ബ്രിട്ടനിലെ മുസ്!ലിം വിരുദ്ധ നേതാവ് ട്വീറ്റ് ചെയ്ത വിവാദ വിഡിയോകള്‍ ട്രംപ് ട്വിറ്ററില്‍ പങ്കുവച്ച കാര്യവും പരാമര്‍ശിച്ചു. ‘ട്രംപിന്റേതു മുസ്‌ലിം വിരുദ്ധ നിലപാടാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നുതന്നെ വ്യക്തമാണ്. ഇതേ വിവേചനമനോഭാവമാണു യാത്രാവിലക്ക് ഉത്തരവിനു പിന്നിലും. ഇതു യുഎസിലെ മതസ്വാതന്ത്ര്യത്തിനും സഹിഷ്ണുതാ മനോഭാവത്തിനും വിരുദ്ധമാണ്,’ ഗ്രിഗറി വ്യക്തമാക്കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.