സ്വന്തം ലേഖകന്‍: ഉത്തര കൊറിയക്ക് സ്വാഗതം, അമേരിക്കന്‍ സൈന്യവും ആയുധങ്ങളും തയ്യാര്‍! ഉത്തര കൊറിയക്കെതിരെ പോര്‍വിളിയുമായി ട്രംപ്. അമേരിക്കന്‍ സൈന്യവും ആയുധങ്ങളും യുദ്ധത്തിന് സുസജ്ജമാണെന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. സൈനിക പരിഹാരത്തിന് യുഎസ് സുസജ്ജമാണ്. ഉത്തര കൊറിയ ബുദ്ധിശൂന്യമായി പ്രവര്‍ത്തിക്കില്ലെന്ന് കരുതുന്നതായും ട്രംപ് ട്വീറ്റ് ചെയ്തു.
ഉത്തര കൊറിയയില്‍ നിന്നുള്ള ഏതൊരു ഭീഷണിയും നേരിടാന്‍ സജ്ജമാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ട്രംപ് തന്നെ രംഗത്ത് വന്നിരിക്കുന്നത്. പസഫിക് സമുദ്രത്തിലെ യുഎസ് ദ്വീപായ ഗുവാമോ യുഎസ് സഖ്യകക്ഷികളേയോ ആക്രമിക്കുന്നത് ഉത്തര കൊറിയക്കെതിരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഗുവാമിനെ ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായി ജപ്പാനെ ആക്രമിക്കുമെന്ന് നേരത്തെ ഉത്തര കൊറിയ ഭീഷണി മുഴക്കിയിരുന്നു. ആക്രമിച്ചാല്‍ ലോകം കണ്ടിട്ടില്ലാത്ത വിധമുള്ള പ്രത്യാക്രമണം ഉണ്ടാകുമെന്ന് അമേരിക്ക മറുപടി നല്‍കിയിരുന്നു. ഇങ്ങനെ വാക്‌പോര് മുറുകുന്നതിനിടെയാണ് ഉത്തര കൊറിയക്ക് ശക്തമായ മുന്നറിയിപ്പുമായി ട്രംപ് വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല