സ്വന്തം ലേഖകന്‍: യുഎസില്‍ ട്രംപിന്റെ പടയോട്ടവും ഇന്ത്യയില്‍ മോഡിയുടെ കറന്‍സി പിന്‍വലിക്കലും, ഓഹരി വിപണികള്‍ കൂപ്പുകുത്തി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ജയിച്ചു കയറിയതോടെ ലോകമൊട്ടാകെ ഓഹരി വിപണിലള്‍ തകര്‍ന്നിടിഞ്ഞു.
500, 1000 രൂപയുടെ നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ച മോഡി സര്‍ക്കാരിന്റെ നടപടിയും ഓഹരി വിപണിക്ക് ആഘാതമായി. ഇന്ത്യന്‍ വിപണി 1600 പോയിന്റ് ഇടിഞ്ഞ് 260006.95 ലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 474 പോയിന്റ് ഇടഞ്ഞ് 8069 ലാണ് വ്യപാരം ആരംഭിച്ചത്.
രാവിലെ 9.35 ആയപ്പോഴേക്കും സെന്‍സെക്‌സിലെ നഷ്ടം 681 പോയ്ന്റിലെത്തി. നിഫ്റ്റി 228 പോയ്ന്റുമാണ് താഴ്ന്ന് നില്‍ക്കുന്നത്. തകര്‍ച്ചയോടെയാകും ഇന്ന് വ്യാപാരം ആരംഭിക്കുകയെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. 40 ശതമാനത്തോളം ഇന്ത്യന്‍ സാമ്പത്തിക രംഗത്തെയും നിയന്ത്രിക്കുന്നത് ചെറുകിട വ്യവയായ മേഖലയാണ്.
ഈ മേഖലയില്‍ പണം ഉപയോഗിച്ചുകൊണ്ടു ഇടപാടുകള്‍ കൂടുതലാണ് ഇതാണ് ഓഹരി വിപണിയെയും സ്വധീനിക്കാന്‍ കാരണം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ നില ഉയര്‍ത്തിയതോടെ ഏഷ്യന്‍ വിപണിയും ഇടിഞ്ഞു. ജപ്പാന്റെ നിക്കീ 2.2% ഇടിഞ്ഞ് നിക്ഷേകരെ കുഴപ്പത്തിലാക്കിയിരുന്നു. യുഎസിലും വിപണി വന്‍ തകര്‍ച്ചയുടെ ലക്ഷണങ്ങളാണ് കാണിക്കുന്നത്. യൂറൊപ്യന്‍ വിപണികളിലും ചാഞ്ചാട്ടം ദൃശ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല