ബ്രിട്ടനില്‍ സുനാമിയുണ്ടാകുമെന്നും, കൂറ്റന്‍ ഉല്‍ക്കകള്‍ സമുദ്രത്തില്‍ പതിച്ചുണ്ടാകുന്ന സുനാമിയില്‍ ബ്രിട്ടനിലെ കടലോര പ്രദേശങ്ങളില്‍ താമസിയ്ക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുമെന്നും ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍. സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇപ്പോള്‍ ഈ പഠനഫലം പുറത്തുവിട്ടിരിക്കുന്നത്. ലോകത്തിന്റെ തന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തിലുള്ള ഈ പഠനഫലം അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
പടുകൂറ്റന്‍ ഉല്‍ക്കകള്‍ പതിയ്ക്കുന്നത് മൂലം അറ്റ്‌ലാന്റിക് സമുദ്രത്തില്‍നിന്നും നോര്‍ത്ത് സീയില്‍നിന്നുമുണ്ടാകുന്ന സുനാമിത്തിരകളാണ് ബ്രിട്ടീഷ് തീരത്തേയ്ക്ക് ആഞ്ഞടിയ്ക്കുക, ഇതില്‍ ബ്രിട്ടന് ഉണ്ടാകുന്ന നഷ്ടം വളരെ വലുതായിരിക്കും. എന്നാല്‍ ഈ ഉല്‍ക്ക പതിക്കുന്നത് എപ്പോഴായിരിക്കും എന്ന് ഗണിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടില്ല. കാലാന്തരങ്ങള്‍ക്ക് ശേഷമായിരിക്കും ഇതെന്നാണ് ഗവേഷകര്‍ ഊഹിക്കുന്നത്. അതേസമയം ഭൂമിയെ പൂര്‍ണ്ണമായും ഇല്ലാതാക്കാനും ഭൂമിയിലെ ജീവന്റെ തുടിപ്പുകള്‍ തന്നെ ഇല്ലാതാക്കാന്‍ ശേഷിയുള്ള ഉല്‍ക്കാപതനം 2880 ല്‍ ഉണ്ടായേക്കുമെന്നും ഗവേഷകര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല