സ്വന്തം ലേഖകന്‍: ലോകം കണ്ടതില്‍ വച്ചേറ്റവും വലിയ സുനാമിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതുവരെ കണ്ട സുനാമികളോക്കാള്‍ ഭീകരമായ അവസ്ഥയാകും ഇനി വരാനുള്ളതെന്നാണ് വിദഗദ്ര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
നൂറ്റാണ്ടുകല്ക്കു മുന്‍പു നടന്ന അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന്റെ തെളിവുകള്‍ ശേഖരിക്കവെയാണ് ശാസ്ത്രജ്ഞര്‍ സുനാമിത്തിരകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. സാധാരണയായി അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളാണ് സുനാമി ഉണ്ടാക്കാന്‍ കാരണമാക്കുന്നത്.എന്നാല്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള സുനാമി സ്‌ഫോടനങ്ങള്‍ കാരണമാകില്ലെന്നാണ് എന്നാണ് ശാസ്ത്ര ലോകത്തിന്റെ നിഗമനം.
2011 ല്‍ ജപ്പാനില്‍ ഉണ്ടായതായിരുന്നു അവസാനത്തെ സുനാമി ദുരന്തം. നൂറു മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിച്ച തിരകള്‍ ആയിരക്കണ്ണക്കിനു ആളുകളുടെ ജീവന്‍ അപഹരിച്ചു. 2004 ല്‍ ഇന്തോനേഷ്യയില്‍ സംഭവിച്ച സുനാമി ദുരന്തത്തില്‍ 12 രാജ്യങ്ങള്‍ ശിഥിലമായി. പൂര്‍വ്വ സ്ഥിതിയില്‍ തിരിച്ചു വരാന്‍ കഴിയാത്ത രാജ്യങ്ങള്‍ ഇപ്പോഴുമുണ്ട്.
2004ലെ സുനാമിയാണ് റിക്ടര്‍ സ്‌കെയിലില്‍ ഏറ്റവും കൂടുതല്‍ ശക്തി രേഖപ്പെടുത്തിയത്. 800 മീറ്ററിനു മുകളില്‍ വീശിയടിക്കുന്ന തിരകളാണ് ഇനി വരാന്‍ ഇരിക്കുന്നത്. ലോകം മുഴുവന്‍ ജാഗ്രതയിലായിരിക്കണമെന്നാണ് ശാസ്ത്രജ്ഞരുടെ നിര്‍ദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല