സ്വന്തം ലേഖകന്‍: കൊച്ചു മക്കളെ കാണാന്‍ സന്ദര്‍ശക വിസയിലെത്തിയ കോട്ടയം സ്വദേശി ലണ്ടനില്‍ നിര്യാതനായി. കോട്ടയം കുമരകം സ്വദേശി തയ്യില്‍ ടി.ടി.ഏബ്രഹാം (72) ആണു ഹൃദയാഘാതംമൂലം ലണ്ടനില്‍ നിര്യാതനായത്. ബുധനാഴ്ച രാവിലെ വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് റോംഫോര്‍ഡിലെ ക്യൂന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഭാര്യ റോസമ്മ പാലാ തൈപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: അനി, മിനി, ജൂബി, മരുമക്കള്‍: റെജി, ഷൈന്‍, തോമസ് ആന്റണി. ഒരുമാസം മുമ്പാണ് ഏബ്രഹാമും ഭാര്യയും ലണ്ടനിലെത്തിയത്. സിറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് പരേതനുവേണ്ടി ഡെഗ്നാം സെന്റ് പീറ്റേഴ്സ് കത്തോലിക്കാ ദേവാലയത്തില്‍ പ്രത്യേകം പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടത്തും. മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല