ലണ്ടന്‍ : അടുത്ത അവധിക്കാല ആഘോഷത്തിനായി ധൈര്യമായി ചൊവ്വാഴ്ച തിരഞ്ഞെടുത്തോളൂ. തിരക്കുമില്ല, പണവും ലാഭം. ബ്രിട്ടനില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാനയാത്ര ചെയ്യാന്‍ സാധിക്കുന്ന ദിവസമാണത്രേ ചൊവ്വാഴ്ച. ലണ്ടനിലെ മൂന്ന് എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഡബഌന്‍, ബാര്‍സിലോണ, അലികാന്റേ തുടങ്ങിയ മൂന്ന് സ്ഥലങ്ങളിലേക്ക് ഒരാള്‍ സാധാരണ അനുവദിക്കുന്ന ലഗേജുമായി പോയപ്പോള്‍ നല്‍കിയ നിരക്കുകള്‍ താരതമ്യം ചെയ്താണ് ചൊവ്വാഴ്ച യാത്ര ചെയ്താല്‍ കുറഞ്ഞ നിരക്ക് നല്‍കിയാല്‍ മതിയെന്ന് കണ്ടെത്തിയത്.
യുകെയിലെ മൂന്ന പ്രധാനപ്പെട്ട വിമാന കമ്പനികള്‍ ചൊവ്വാഴ്ച നിരക്കല്‍ കാര്യമായ കുറവ് നല്‍കാറുണ്ട്. ബ്രട്ടീഷ് എയര്‍വെയ്‌സ്, ഈസിജെറ്റ്, റെയ്ന്‍എയര്‍ എന്നിവയാണ് അവ. ഈസിജെറ്റില്‍ വെളളിയാഴ്ച ഗാറ്റ്‌വിക്കില്‍ നിന്ന് സ്‌പെയിനിലെ അലിക്കാന്റേയിലേക്ക് പോകുന്ന ഒരാള്‍ക്ക് 35 ശതമാനം കൂടുതല്‍ നിരക്ക് നല്‍കേണ്ടി വരും. അതായത് ചൊവ്വാഴ്ച നല്‍കേണ്ടിവരുന്ന നിരക്കിനേക്കാള്‍ 28 പൗണ്ട് കൂടുതല്‍. ഒരു കുടുംബടൂറാണങ്കില്‍ ചുരുങ്ങിയത് 112 ഡോളറിന്റെ വ്യത്യാസം. തിരിച്ച വരുമ്പോള്‍ ഞയറാഴ്ചയാണ് ഏറ്റവും ചെലവേറിയ ദിവസം.
എന്നാല്‍ നിരക്കിലെ കുറവ് ഓരോ കമ്പനികളിലും വ്യത്യാസപ്പെട്ടിരിക്കും. ഈസിജെറ്റില്‍ ഞയറാഴ്ച അലികാന്റേയില്‍ നിന്ന് ഗാറ്റ്‌വിക്കിലേക്ക് തിരികെ വരാന്‍ വ്യാഴാഴ്ച നല്‍കുന്നതിനേക്കാള്‍ നാല്‍പ്പത്തിയഞ്ച് ശതമാനം (56 പൗണ്ട്) അധികം നല്‍കണം. അതായത് ഒരു കുടുംബം അവധിക്കാലം കഴിഞ്ഞ് തിരികെ എത്താന്‍ വ്യാഴാഴ്ചയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ 224 പൗണ്ട് പോക്കറ്റില്‍ തന്നെ ഇരിക്കും എന്ന് സാരം. അതിരാവിലെ പുറപ്പെടുന്ന പ്ലെയിനുകളില്‍ ഇപ്പോഴും നിരക്കില്‍ കുറവുണ്ട്. എന്നാല്‍ ഇതും കമ്പനികള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ബ്രട്ടീഷ് എയര്‍വെയ്‌സിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ ടിക്കറ്റുകള്‍ ലഭിക്കുന്നത് രാവിലെ 7.30ന് മുന്‍പുളള സമയത്താണ്. എന്നാല്‍ ഈസിജെറ്റിലെ ഏറ്റവും നിരക്ക് കൂടിയ ടിക്കറ്റുകള്‍ രാവിലെ 5.45നും 11 മണിക്കും മധ്യേയാണ്.
എന്നാല്‍ ആഗസ്റ്റിലെ അവധിക്കാല ആഘോഷങ്ങളെല്ലാം കഴിഞ്ഞ് ആളുകള്‍ തിരികെ എത്തിയതിന് ശേഷമാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടതെന്ന് ആക്ഷേപമുണ്ട്. എയര്‍ പാസഞ്ചര്‍ ഡ്യൂട്ടിയില്‍ ഏപ്രില്‍ വരുത്തിയ വര്‍ദ്ധനവ് താങ്ങാനാകുന്നതിലും അധികമാണന്ന് കാട്ടി 100,000 ആളുകള്‍ ഇതുവരെ എംപിമാരോട് പരാതിപ്പെട്ടിട്ടുണ്ട്. പുതിയ ലെവി സംബന്ധിച്ച് ട്രഷറി കൂടുതല്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ ഇതുവരെ 100 എംപിമാര്‍ ഒപ്പുവെച്ചിട്ടുണ്ട
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല