1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2016

ബെന്നി മേച്ചേരിമണ്ണില്‍: കേരളീയരുടെ മാത്രം അഘോഷമായ തിരുവോണ ഉത്സവത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ഈ അവസരത്തില്‍ യുകെയിലെ കായിക പ്രേമികള്‍ക്കായ് ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്ന കരുത്തിന്റെയും,ബലത്തിന്റെയും,ശ്വാസ നിയന്ത്രണത്തിന്റെയും ത്രസിപ്പിക്കുന്ന അവേശകരമായ വടംവലി മത്സരം ഈ ഞായറാഴ്ച ബര്‍മിംഹാം വേദിയാകും. ഈ ആവേശകരമായ മല്‍സരത്തില്‍ പങ്കെടുക്കാന്‍ യുക്കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്ത് ടീമുകള്‍ രജിസ്‌ടേഷന്‍ പൂര്‍ത്തിയായി പരിശിലനത്തിന്റെ അവസാനഘട്ടത്തിലേയ്ക്ക് നിങ്ങി കഴിഞ്ഞു.

കാടിനോടും വന്യമൃഗങ്ങളോടും മല്ലടിച്ച് ജീവിതം കരുപിടിച്ച കുടിയേറ്റ ജില്ലയായ ഇടുക്കി ജില്ലാക്കാരുടെ കായിക ശക്തിയുടെ കഴിവ് തെളിയിക്കാന്‍ അദ്യമായി ഇടുക്കി ജില്ലാ സംഗമവും ഈ മല്‍സരത്തില്‍ മാറ്റുരയ്കുന്നു. യുക്കെയില്‍ അറിയപ്പെടുന്ന വടംവലി ടീമുകളെ കാത്തിരിക്കുന്നത് ഇടുക്കി ജില്ലാ സംഗമം കെടുക്കുന്ന ക്യാഷ് അവാര്‍ഡും ടോഫിയും മെഡലുമാണ്

1st prize.. £501 ട്രോഫി & മെഡല്‍
2nd prize..£251 & ട്രോഫി
3rd prize..£101 & ട്രോഫി. അതോടെപ്പം

ഏറ്റവും നല്ല team presentation ന് പ്രത്യേക പുരസ്‌കാരവും കെടുക്കുന്നതാണ്. പങ്കെടുക്കുന്ന എല്ലാ ടിമകളും രാവിലെ ഒന്‍പതു മണിക്ക് തന്നെ റിപ്പോര്‍ട്ട് ചെയ്ത് രജീ സ്‌ടേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ് എന്ന് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഒര്‍മ്മപ്പെടുത്തുന്നു . കണ്‍വിനര്‍ റോയി മാതു മാഞ്ചസ്റ്റര്‍.

മല്‍സരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം

WlNDLEY LEISURE CENTRE,
CLIFTON ROAD, SUTTON COLDFIELD,
B73 6EN, BIRMINGHAM.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.