1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2011

റെയ്നു തോമസ്‌

വടംവലി മത്സരം എന്ത് എന്നതിനുള്ള ഉത്തമ ഉദാഹരണവുമായി 20ാം തിയ്യതി സ്റ്റഫോര്‍ഡ്‌ഷൈര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ആള്‍ യു.കെ വടംവലി മത്സരം.രാവിലെ 12.45ന് എസ്.എം.എ സെക്രട്ടറി റോയി ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് സിറ്റി കൗണ്‍സിലര്‍ റാന്തോള്‍ഫ് ഉദ്ഘാടനം നിര്‍വഹിക്കുകയും എസ്.എം.എയുെട സംഘാടനമികവിനെ പ്രശംസിക്കുകയും ചെയ്തു.

ഇതാദ്യമായി യു.കെയിലെ വടംവലി മത്സരം യഥാര്‍ത്ഥ ഐ.പി.എല്‍ മോഡല്‍ മത്സരത്തില്‍ സാക്ഷിയായി എന്നുള്ള പ്രത്യേകതയും കൂടി എസ്.എം.എയുടെ വടംവലി മത്സരത്തിന്റെ മാറ്റുകൂട്ടി. തുടര്‍ന്നു നടന്ന മത്സരങ്ങള്‍ സ്റ്റോക്കിലെ മലയാളികള്‍ ആവേശ ലഹരിയില്‍ മതിമറന്നു അതില്‍ പങ്കുചേരുന്ന ഒരു കാഴ്ചയാണ് പിന്നീട് കണ്ടത്.

തെമ്മാടി വൂസ്റ്റര്‍, മലയാളി സ്റ്റോക്ക് ഓണ്‍ ട്രെന്റ്, ലിവര്‍പൂള്‍ ടൈഗേഴ്‌സ് എ ടീം, ലിവര്‍പൂള്‍ ബി ടീം, ഗ്ലോസ്റ്റര്‍ എ ടേം, ഗ്ലോസ്റ്റര്‍ ബി ടീം, എന്നിവരെ കൂടാതെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്റെ ക്രിസ്റ്റി സെബാസ്റ്റിയന്‍ ക്യാപ്റ്റനായി സ്വന്തം ടീമിനെ ഈ മത്സരത്തില്‍ ഇറക്കി ( ടീം എസ്.എം.എ) എന്നുള്ള ഒരു പ്രത്യേകതയും ഈ വടംവലി മത്സരത്തിന് ഉണ്ടായിരുന്നു.


ആദ്യന്തം വാശിയേറിയ മല്‍സരത്തില്‍ വൂസ്റ്റര്‍ തെമ്മാടീസ്‌ ഒന്നും സ്റ്റോക്ക്‌ ഓണ്‍ ട്രെന്‍റ് രണ്ടും ലിവര്‍പൂള്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.മുന്‍വര്‍ഷങ്ങളിലെ മികവും മലയാളി സ്റ്റോക്ക് ഓണ്‍ ട്രെന്റിന് പുലര്‍ത്താന്‍ സാധിച്ചില്ല എന്നത് വസ്തുതയാണെങ്കിലും തെമ്മാടി വൂസ്റ്ററിന്റെ വിജയത്തിളക്കം ഒട്ടും കുറയ്ക്കുന്നില്ല. സ്ഥിര പരിശീലനം വിജയം നേടിത്തരും എന്നത് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു.എങ്കിലും ജയപരാജയങ്ങള്‍ ഒരു മത്സരത്തിന്റെ അടിസ്ഥാനമാണ് എന്ന വസ്തുത മനസ്സിലാക്കുകയും അതിനെ ഒരു സ്‌പോട്‌സ്മാന്‍ സ്പിരിറ്റില്‍ എടുത്താലേ ഇതുപോലുള്ള മത്സരങ്ങള്‍ക്ക് മാറ്റുകൂടുകയും ജനപ്രശംസ നേടാനും സാധിക്കുകയുള്ളൂ. തുടര്‍ന്ന് നടന്ന സമ്മാനദാന ചടങ്ങില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് സിറ്റി കൗണ്‍സിലര്‍ റാന്റോള്‍ഫ് ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിച്ചു.

ഒന്നാം സമ്മാനം: ന്യൂ മില്ലെനിയം കുറീസ് തൃശ്ശൂര്‍

രണ്ടാം സമ്മാനം: മെറ്റ് ലൈഫ് ഇന്‍ഷുറന്‍സ് (ഷാജി) 301പൗണ്ട്

മൂന്നാം സമ്മാനം: മാത കാറ്ററിംങ് കവന്‍ട്രി 251 പൗണ്ട്

എല്ലാ ട്രോഫികളും സ്പോണ്‍സര്‍ ചെയ്തത് : ഗോഡ്‌സ് ഓണ്‍ എയര്‍ ട്രാവല്‍സ് സ്‌റ്റോക്ക്

പ്രസ്തുത സമ്മേളനത്തില്‍ യു.യു.കെ.എം.എ റീജിയണല്‍ ആര്‍ട്സ്‌ ആന്‍ഡ്‌ സ്പോര്‍ട്സ്‌ കോ ഓര്‍ഡിനേറ്റര്‍ അജി മംഗലത്ത് സ്വാഗതം ആശംസിച്ചു. അതുപോലെ തന്നെ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി എത്തിയ ജോണ്‍(ചീഫ്‌ റഫറി)ജിനോ , ബിനോയ്, വിന്‍സെന്റ്, മോജി, ജോയ്,മാമച്ചന്‍ , മാമന്‍, ജോസ്, എന്നിവരെ കൂടാതെ യു.യു.കെ.എം.എ വൈസ് പ്രസിഡന്റ് വിജി കെ.പിയെയും ഈ അവസരത്തില്‍ അഭിനന്ദനം അറിയിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.