സ്വന്തം ലേഖകന്‍: അശ്ലീലത്തിന്റെ അളവു കൂടി, സോഷ്യല്‍ മീഡിയ സൈറ്റായ ടംബ്ലറിന് ഇന്തോനേഷ്യയില്‍ നിരോധനം. അശ്ലീലം കൂടി എന്ന കാരണം കാണിച്ച് വ്യാഴാഴ്ചയാണ് ടംബ്ലര്‍ നിരോധിച്ചതായി ഇന്തോനേഷ്യയിലെ ഇന്‍ഫര്‍മേഷന്‍ മിനിസ്റ്ററി ഉത്തരവ് ഇറക്കിയത്.
ഒരു ഉപാധികളും നല്‍കാതെ ഏക പക്ഷീയമായാണ് സൈറ്റ് നിരോധിച്ചതെന്ന് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടംബ്ലറില്‍ നിരവധി അശ്ലീല വീഡിയോകളും ചിത്രങ്ങളും ഉണ്ടെന്ന് തങ്ങള്‍ നടത്തിയ പഠനത്തില്‍ നിന്നും മനസിലായതായി കമ്മ്യൂണിക്കേഷന്‍ മിനിസ്റ്ററി ഇബിസിനസ്സ് ഡയറക്ടര്‍ വ്യക്തമാക്കി.
ഇതേ കാരണം കാണിച്ച് മറ്റു 477 സൈറ്റുകള്‍ കൂടി നിരോധിക്കാന്‍ തീരുമാനമായിട്ടുണ്ട്. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഈ സൈറ്റുകള്‍ നിരോധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 2007 ല്‍ ഡേവിഡ് കാര്‍പ് തുടങ്ങിയ മൈക്രോ ബ്ലോഗിംഗ് സൈറ്റാണ് ടംബ്ലര്‍. പിന്നീട് 2013 ല്‍ 1.1 ബില്ല്യണ്‍ ഡോളറിന് യാഹൂ ഏറ്റെടുത്തതോടെ വളര്‍ച്ചയുടെ പാതയിലാണ് ടംബ്ലര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല