അജിത് പാലിയത്ത്: In the depth of my soul there is, A wordless song , a song that lives, In the seed of my heart. എന്റെ ആത്മാവിന്റെ ആഴങ്ങളില്‍ വാക്കുകള്‍ ഇല്ലാത്ത ഒരുസംഗീതമുണ്ട്, എന്റെ ഹൃദയത്തിന്റെ അകത്തളത്തില്‍ വസിക്കുന്ന സംഗീതം. ഖലീല്‍ജിബ്രാന്റെ ഈ വരികള്‍ എത്ര അര്‍ത്ഥവത്താണ്.
ഓരോ പാട്ടിനുമുണ്ട് ഒരു നിയോഗം. എഴുതിയ കവിയ്‌ക്കോ ഈണമിട്ട സംഗീത സംവിധായകനോ ശബ്ദം പകര്‍ന്ന ഗായകനോ തിരുത്താന്‍ കഴിയാത്ത ഒന്ന്. നേര്‍ത്ത പാദപതനങ്ങളോടെ കടന്നു വന്ന്, ഒടുവില്‍ ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നു ആ പാട്ടുകള്‍. കവിതയും ഈണവും ആലാപനവും ചേര്‍ന്നു സൃഷ്ടിക്കുന്ന ആ വികാരപ്രപഞ്ചത്തിന് പതിന്മടങ്ങ് മിഴിവേകുവാന്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ നമ്മളില്‍ നിന്നും അകന്നകന്നു പോകുന്ന സംഗീത ഭാവങ്ങളും താളങ്ങളും ലയങ്ങളും ഒന്നിച്ചു ചേര്‍ത്തു വീണ്ടും നിങ്ങളിലേക്ക് പകരുവാന്‍ ഒരു ശ്രമം. സംഗീതത്തെ സ്‌നേഹിക്കുന്ന, അവയെ മനസ്സിലേക്ക് സ്വാംശീകരിക്കുന്ന ഈ തലമുറയുടെയും വരും തലമുറയുടെയും സംഗീത ആസ്വാദനത്തിലേക്ക് ‘ട്യൂണ്‍ ഓഫ് ആര്‍ട്ട്സ്സ് യൂ. ക്കെ.’ യുടെ നേതൃത്വത്തില്‍ തുടക്കം കുറിക്കുന്ന ‘നൊസ്റ്റാള്‍ജിക്ക് മെമ്മറീസ് 2016’ എന്ന സംഗീത വിരുന്ന് വഴി തുറക്കുകയാണ്.
നല്ലൊരു ഓര്‍ഗനിസ്റ്റായ കെറ്ററിംങ്ങിലുള്ള ടൈറ്റസ്സിന്റെ നേതൃത്വത്തില്‍ യുക്കേയിലുള്ള കുറച്ച് കലാകാരന്മാരുടെ സഹകരണത്തോടെയാണ് ‘ട്യൂണ്‍ ഓഫ് ആര്‍ട്ട്സ്സ് യൂ. ക്കെ’ എന്ന മ്യൂസിക്ക് ടീം യുക്കേയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഉല്‍ഘടനം ചെയ്ത് തുടങ്ങുന്നത്. കേരളത്തിലെ പല പ്രമുഖ സംഗീതഞ്ജര്‍ക്ക് വേണ്ടി ഓര്‍ഗ്ഗന്‍ വായിച്ചിട്ടുള്ള ടൈറ്റസ്സ് നീണ്ട
ഒരിടവേളയ്ക്ക് ശേഷം ‘നൊസ്റ്റാള്‍ജിക്ക് മെമ്മറീസ് 2016’ ലൂടെ സംഗീത ലോകത്തിലേക്കുള്ള ഈ തിരിച്ചു വരവ് തന്റെ പഴയകാല ഓര്‍മ്മകളുടെ ഒരു തിരിഞ്ഞു നോട്ടം കൂടെയാണ്. ഈ മ്യൂസിക്ക് ടീമിന്റെ സംഗീത പരിപാടിയിലൂടെ യുക്കേയിലെ കഴിവുള്ള കലാകാരന്മാരേയും കലാകാരികളെയും കൈപിടിച്ച് കൊണ്ടുവരുവാനുള്ള ഒരു ശ്രമം കൂടിയാണ്. ഓരോ പാട്ടിനെയും ഗസല്‍ ഭാവങ്ങളോടുകൂടി വളരെ ലളിതമായി എത്തിക്കുവാനാണ് ‘നോസ്റ്റാള്‍ജിക്ക് മെമ്മറീസ്സിലൂടെ ചെയ്യുവാന്‍ പോകുന്നത്. എന്തുകൊണ്ട് ഈ ഗാനങ്ങളില്‍ ഗസല്‍ ഭാവങ്ങള്‍ വരുത്തുന്നു?
ഹിന്ദുസ്ഥാനി സംഗീതത്തിലെ സവിശേഷമായ ശാഖയാണ് ഗസലുകള്‍. പ്രിയമുള്ള എന്തിനോടും സംവേദിക്കുക, ആ അനുഭൂതിയില്‍ ആര്‍ദ്രമായി അലിഞ്ഞു ചേരുക, ഇവയാണ് ഗസലിലൂടെ ചെയ്യുന്നത്. സൌഹൃദത്തിന്റെ സ്‌നേഹസാന്ദ്രമായ അന്തരീക്ഷത്തില്‍
അനുഭവിക്കേണ്ട ഒരു വികാരമാണ് അത് . പാട്ടുകാരന്റെയും കേള്‍വിക്കാരന്റെയും പരസ്പര ബെന്ധത്തിലൂടെയാണ് ഗസലുകള്‍
പുഷ്പിക്കുന്നത്. മഞ്ചാടിമണികളും മയില്‍പ്പീലികളും ഹൃദയചെപ്പില്‍ ആനന്ദം നല്‍കുന്നപ്പോലെ ഗസല്‍ ഗാനങ്ങളുടെ നൈസര്‍ഗ്ഗീകമായ മാധുര്യം കേള്‍വിക്കാര്‍ക്ക് സുശ്രാവ്യങ്ങളായ ശബ്ദസമൂഹങ്ങളെക്കൊണ്ട് ഹൃദയത്തില്‍ ഉല്‍കൃഷ്ടവികാരങ്ങളുളവാക്കുന്നു.
സംഗീതലോകത്ത് നോസ്റ്റാള്‍ജിക്ക് ആയി നിലകൊള്ളുന്ന അനേകം അതിമനോഹരഗാനങ്ങള്‍ നമ്മുടെ ഗാനശേഖരത്തില്‍ ഉണ്ട് .
അതൊക്കെ ഓരോ സുവര്‍ണ്ണ കാലഘട്ടത്തിലെ അനശ്വരരായ കാവ്യ ശ്രേഷ്ഠരും സംഗീതഞ്ജന്‍മാരും ഗായകരും കൂടിയുള്ള അതുല്യ കൂട്ടുകെട്ടുകളില്‍ ജനിച്ചവയാണ്. ഇവയൊക്കെ ഇന്നും മരണമില്ലാതെ നില്ക്കുന്നു. ഇങ്ങനെ അപൂര്‍വ്വ സുന്ദര ഗാനങ്ങളും മികവാര്‍ന്ന സംഗീതവും മലയാള ഗാന ലോകത്തിനു സമ്മാനിച്ച് മണ്മറഞ്ഞു പോയ പ്രതിഭകളെ ഓര്‍ക്കാന്‍ കൂടി ഈ സംരംഭം ഇടയാക്കുന്നു. മലയാളികളുടെ മനസ്സില്‍ നിത്യഹരിതമായി പച്ചപിടിച്ചു നില്‍ക്കുന്ന ഒരിയ്ക്കലും പുതുമനശിക്കാത്ത ഏത് പ്രായക്കാര്‍ക്കും ആനന്ദം പകരുന്ന ഇത്തരം അനശ്വരഗാനങ്ങള്‍ കൂട്ടിയിണക്കി വീണ്ടും വെളിച്ചം കാണിക്കുമ്പോള്‍ സംഗീതത്തിന്റെ
മധുരിമയും മന്ത്രധ്വനിയും നിറഞ്ഞ് മലയാളിയുടെ മനസ്സില്‍ കുളിര്‍മഴയായും തേന്‍മഴയായും തൊട്ട് തലോടും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
ഭാരതീയ ശാസ്ത്രീയസംഗീതങ്ങളായ ഹിന്ദുസ്ഥാനി, കര്‍ണ്ണാട്ടിക്ക് എന്നിവയില്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ചേര്‍ത്തു കൊണ്ട്
തെയ്യാറാക്കുന്ന ‘നോസ്റ്റാള്‍ജിക്ക് മെമ്മറീസ് 2016’ ല്‍ മുഹമ്മദ് റാഫി, കിഷോര്‍കുമാര്‍, ലതാമങ്കേഷ്‌കര്‍, എം എസ് ബാബുരാജ് , എ
എം രാജ, എസ്സ്. ജാനകി തുടങ്ങി അനവധി ഗായികാ ഗായകരുടെ ഭാവഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിരികുന്നു. ഡോക്ടര്‍ രജനി പാലക്കലിന്റെ
ശിക്ഷണത്തില്‍ കുട്ടികളുടെ അവതരണ നൃത്തവും ഉണ്ടായിരിക്കും. ‘നൊസ്റ്റാള്‍ജിക്ക് മെമ്മറീസ് 2016’ ആസ്വദിക്കുവാന്‍ എല്ലാവരെയും ‘ട്യൂണ്‍ ഓഫ് ആര്‍ട്ട്സ്സ് യൂ ക്കെ’ ആദരപൂര്‍വ്വം ക്ഷണിക്കുന്നു…
നിങ്ങളുടെ ആശീര്‍വാദവും സഹകരണവും താഴ്മയോടെ പ്രതീക്ഷിക്കട്ടെ…
കൂടുതല്‍ വിവരങ്ങള്‍ക്ക് Titus (Kettering) 07877578165, Ajith Paliath (Sheffield) 07411708055, Renil (Covetnry) 07877736686.
സമയം : 2016 ഏപ്രില് 27, വൈകീട്ട് 5 മണിമുതല്‍.
സ്ഥലം : Kettering General Hospital (KGH) Social Club, Rothwell Road, Kettering, Northamptonshire, NN16 8UZ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല