അറബ് വസന്തമെന്ന ജനാധിപത്യപ്രക്ഷോഭം ആദ്യവിജയം നേടിയ ടുണീഷ്യയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇസ്‌ലാമികകക്ഷിയായ എന്നഹ്ദ പാര്‍ട്ടിക്ക് ജയം. കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 217ല്‍ 90 സീറ്റുനേടി ഏറ്റവുംവലിയ ഒറ്റക്കക്ഷിയായ എന്നഹ്ദ കൂട്ടുകക്ഷിസര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. പാര്‍ട്ടി സെക്രട്ടറി ജനറല്‍ ഹമദി ജബിലിയാവും അടുത്ത പ്രധാനമന്ത്രിയെന്ന് എന്നഹ്ദ മേധാവി റഷീദ് ഗന്നൂശി അറിയിച്ചു. അന്‍-നഹ്ദ ഒരു മാസത്തിനകം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നു റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പില്‍ നാലാമതെത്തിയ തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് സീറ്റു നിഷേധിച്ചെന്ന് ആരോപിച്ച് പോപ്പുലര്‍ ലിസ്റ് പാര്‍ട്ടിക്കാര്‍ കലാപം ആരംഭിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ധനകാര്യ ക്രമക്കേടിന്റെ പേരിലാണു സീറ്റുനിഷേധമെന്ന് ഇലക്ഷന്‍ അധികൃതര്‍ പറഞ്ഞു. കലാപകാരികള്‍ അന്‍-നഹ്ദയുടെ ആസ്ഥാനം ആക്രമിച്ചു. സിദിബൌസിഡിലെ മേയറുടെ ഓഫീസ് കത്തിച്ചു. പത്തുമാസം മുമ്പ് ഇവിടത്തെ പച്ചക്കറിക്കച്ചവടക്കാരന്‍ സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ചു നടത്തിയ ആത്മാഹുതിയാണ് പിന്നീട് അറബ് വസന്തത്തിലേക്കു നയിച്ച ടുണീഷ്യന്‍ വിപ്ളവത്തിനും പ്രസിഡന്റ് ബന്‍ അലിയുടെ പലായനത്തിനും ഇടയാക്കിയത്.
ഞായറാഴ്ച ഭരണഘടനാ അസംബ്ളിയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ അന്‍-നഹ്ദയ്ക്ക് 217ല്‍ 90 സീറ്റും തൊട്ടടുത്ത എതിരാളിയായ സെക്യുലറിസ്റ് കോണ്‍ഗ്രസിന് 30 സീറ്റും ഇടതുപക്ഷ എറ്റാകറ്റോളിന് 21 സീറ്റും ലഭിച്ചു.ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ മറ്റു കക്ഷികളുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഇസ്ലാമിസ്റുകളുടെ നീക്കം. അല്‍-നഹ്ദയുടെ സഹസ്ഥാപകനായഹമാദി ജബേലി പ്രധാനമന്ത്രിയാവുമെന്നാണു റിപ്പോര്‍ട്ട്.
മതേതര ഭരണം നിലവിലുള്ള മുസ്ലിം രാജ്യമായ ടര്‍ക്കിയിലെ എകെ പാര്‍ട്ടിയുടെ സര്‍ക്കാരിന്റെ മാതൃകയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാണു അന്‍-നഹ്ദയുടെ നീക്കം. ടുണീഷ്യ എല്ലാവര്‍ക്കുമുള്ളതാണെന്ന് ബന്‍ അലിയുടെ കാലത്ത് നിരോധിക്കപ്പെട്ടിരുന്ന അന്‍-നഹ്ദ പാര്‍ട്ടിയുടെ നേതാവായ റാഖിഡ് ഗനൌച്ചി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല