ടുണീഷ്യന്‍ വെടിവെപ്പില്‍ വിരിമാറ് വിരിച്ച് പ്രണയിനിയെ രക്ഷിച്ച ബ്രിട്ടീഷുകാരന്‍ മാത്യു ജെയിംസ് യുകെയില്‍ മടങ്ങിയെത്തി. കാമുകിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് തവണ വെടിയേറ്റ മാത്യു ജെയിംസ് ടുണീഷ്യയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍, ഇന്ന് രാവിലെ മാത്യു ജെയിംസ് യുകെയില്‍ തിരിച്ചെത്തി. കൂടുതല്‍ ഫലപ്രദമായ ചികിത്സ ലഭിക്കുന്നതിനാണ് ജെയിംസ് കാമുകിക്കൊപ്പം യുകെയിലേക്ക് പോന്നത്.
സാസും സെയ്‌റയും മടങ്ങി നാട്ടിലെത്തിയെന്നും സാസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മികച്ച പരിചരണമാന് ലഭിക്കുന്നതെന്നും മാത്യു ജെയിംസിന്റെ മാതാവ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മാത്യു ജെയിംസ് സുഹൃത്തുക്കള്‍ക്കിടയില്‍ സാസ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
മാത്യു ജെയിംസിന്റെ ധീരമായ പ്രവര്‍ത്തി ഓണ്‍ലൈനില്‍ വലിയ ശ്രദ്ധയാകര്‍ഷിക്കുകയും അദ്ദേഹത്തെ സഹായിക്കുന്നതിനായി ഡൊണേഷന്‍ പെയ്ജ് ആരംഭിക്കുകയുമൊക്കെ ചെയ്തിരുന്നു. രണ്ട് ദിവസം കൊണ്ട് 11,000 പൗണ്ട് ഇത്തരത്തില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാത്യു ജെയിംസിന്റെ ചികിത്സയ്ക്ക് ഈ പണം ഉപകരിക്കും.
ടുണീഷ്യയില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ബീച്ച്‌സൈഡ് വെടിവെപ്പില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു. 36 ല്‍ ഏറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല