ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ടുണീഷ്യയില്‍ നടത്തിയ ആക്രമണത്തില്‍ യുകെയില്‍ ഉടനീളം ഇന്ന് ഒരു മിനിറ്റ് മൗനാചരണം നടത്തും. ആക്രമണത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ആദരം അര്‍പ്പിക്കാനാണ് ഒരു മിനിറ്റ് മൗനാചരണം നടത്തുന്നത്. വൈറ്റ് ഹാളിലും, ബക്കിംഗ്ഹാം പാലസിലും പതാക പാതി താഴ്ത്തി കെട്ടും. മൗനാചരണത്തിന്റെ ഭാഗമായി വിംബിള്‍ഡണ്‍ മത്സരം വൈകി മാത്രമെ ആരംഭിക്കുകയുള്ളു.
ഇന്ന് ഉച്ചയ്ക്കാണ് മൗനാചരണം നടത്തുന്നത്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണും എലിസബത്ത് രാജ്ഞിയും മൗനാചരണത്തില്‍ പങ്കെടുക്കും.
ടുണീഷ്യയിലെ ബീച്ചിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട 30 ബ്രിട്ടീഷുകാരെയും തിരിച്ചറിഞ്ഞതായി ഫോറിന്‍ സെക്രട്ടറി ഫിലിപ്പ് ഹാമോണ്‍ഡ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ടുണീഷ്യയില്‍ വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ ആകെ 38 പേരാണ് മരിച്ചത്, ഇതില്‍ 30 പേരും ബ്രിട്ടീഷുകാരാണ്.
ബ്രിട്ടണിലെ മുസ്ലീം പള്ളികളില്‍ ഇന്ന് വെള്ളിയാഴ്ച്ച നമസ്‌ക്കാരത്തില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തും. മൗനാചരണത്തില്‍ ബ്രിട്ടണിലെ പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് നാഷ്ണല്‍ പൊലീസ് ചീഫ്‌സ് കൗണ്‍സില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല