സ്വന്തം ലേഖകന്‍: പാക്ക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ഉപയോഗിക്കുന്നത് തുരങ്കങ്ങളുടെ ശൃംഗല, അതിര്‍ത്തി അരിച്ചുപെറുക്കി ഇന്ത്യന്‍ സൈന്യം. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മുവിലെ ചാംലിയാല്‍ പ്രദേശത്ത് 80 മീറ്റര്‍ ദൈര്‍ഘ്യം വരുന്ന തുരങ്കം ബിഎസ്എഫ് കണ്ടെത്തിയിരുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ ഭീകരര്‍ ഇത് വഴിയാണ് എത്തിയതെന്ന് കരുതുന്നു. എന്നാല്‍ പാകിസ്താനില്‍ എവിടെയാണ് തുരങ്കത്തിന്റെ ഉറവിടമെന്നത് കണ്ടെത്തിയിട്ടില്ല.
രണ്ട് അടി വ്യാസത്തിലുള്ള തുരങ്കത്തിന് ഏതാണ് 75 മുതല്‍ 80 മീറ്റര്‍ വരെ നീളമുണ്ടാകാമെന്നാണ് നിഗമനം. അതിര്‍ത്തിയില്‍ നിന്നും 35 മുതല്‍ 40 മീറ്റര്‍ വരെ ഉള്ളിലേക്ക് നീളമുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ പ്രദേശത്തുനിന്നും മൂന്ന് എകെ 47 തോക്കുകളും 20 മെഷിന്‍ഗണ്ണുകളും, 517 വെടിയുണ്ടകളും, ഒരു എട്ട് എംഎം പിസ്റ്റലും 20 ഗ്രനൈഡുകളും കണ്ടെത്തിയിരുന്നു. ഇതിന് പുറമെ ജിപിഎസ്സ് സൗകര്യമുള്ള ഉപകരണങ്ങളും ഭക്ഷ്യ വസ്തുക്കളും ഇതില്‍ ഉണ്ടായിരുന്നു.
ഇന്തോ പാക്ക് അതിര്‍ത്തിയില്‍ ഇനിയും ഇത്തരം തുരങ്കങ്ങള്‍ ഉണ്ടാകുമെന്നാണ് സൈന്യം കരുതുന്നത്. ഇത്തരം തുരങ്കങ്ങളുടെ ഒരു ശൃംഗലയിലൂടെയാണ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതെന്നാണ് സൂചന. ഉറി, നഗ്രോട്ട ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍നി ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ അതീവ ജാഗ്രതയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല