സ്വന്തം ലേഖകന്‍: കുരിശിലേറ്റിയതിനു ശേഷം ക്രിസ്തുവിന്റെ മൃതദേഹം പൊതിഞ്ഞ ടൂറിന്‍ ശവക്കച്ച ഇന്ത്യയില്‍ നിര്‍മ്മിച്ചതെന്ന് പുതിയ വാദം. ലോകത്തെ ക്രിസ്ത്യന്‍ വിശ്വാസികളെല്ലാം ആദരവോടെ കാണുന്ന ശവക്കച്ച ഇറ്റലിയിലെ ടുറിനിലാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്.
ക്രിസ്തുവിന്റെ തിരുശരീരം പൊതിഞ്ഞ ആ തുണി ഇന്ത്യയില്‍ നിന്നുള്ളതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ തുണിയില്‍ ഒരു മനുഷ്യ രൂപമുണ്ട്. ഇത് യേശുക്രിസ്തുവിന്റേത് തന്നെയാണെന്നാണ് വിശ്വാസികള്‍ കരുതുന്നത്. ഒരു ലിനന്‍ തുണിയാണിത്. മധ്യകാലഘട്ടത്തിലാണ് ഈ തുണി നിര്‍മിയ്ക്കപ്പെട്ടിരിയ്ക്കുന്നതെന്നാണ് കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധന തെളിയിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ധാരാളം തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഏറ്റവും ഒടുവില്‍ നടക്കുന്നത് ആ തിരുവസ്ത്രത്തിന്റെ ഡിഎന്‍എ പരിശോധന ഫലം സംബന്ധിച്ച ചര്‍ച്ചയാണ്. ആ തുണി നിര്‍മിച്ചത് ഇന്ത്യയില്‍ നിന്നാകാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. ലോകത്തിന്റെ പലഭാഗങ്ങളിലൂടെ സഞ്ചരിച്ചാണ് ആ തുണിക്കഷ്ണം ഇറ്റലിയില്‍ എത്തിയതെന്നാണ് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിട്ടുള്ളത്. ലോകത്തിന്റെ പലഭാഗങ്ങളില്‍ കാണപ്പെടുന്ന കണങ്ങളാണ് അതില്‍ ഉണ്ടായിരുന്നത്.
യേശുക്രിസ്തുവിനെ കുരിശ് മരണത്തിന് ശേഷം പുതപ്പിച്ച തുണി തന്നെയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങളുണ്ട്. പക്ഷേ എന്തായാലും ഒരുകാര്യം ശാസ്ത്രം തെളിയിച്ചിട്ടുണ്ട്, കുരിശുമരണം വരിച്ച ഒരാളുടെ മൃതദേഹം പൊതിഞ്ഞ തുണി തന്നെയാണ് അതെന്ന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല