1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2023

സ്വന്തം ലേഖകൻ: തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളിൽ കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സിഡിഎഎ) നാഷനൽ സെർച് ആൻഡ് റെസ്‌ക്യൂ ടീം. ഏഴു ദിവസമായി ഇവിടെ കിടക്കുന്ന സ്ത്രീയെയാണ് രക്ഷിച്ചത്. പുറത്തെടുത്ത സത്രീക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ബഹ്‌റൈൻ റെസ്ക്യൂ ടീമുമായി സഹകരിച്ചായിരുന്നു ഇവരുടെ രക്ഷാപ്രവർത്തനം. നിരവധി മൃതദേഹങ്ങൾ ഇവർ പുറത്തെടുത്തിട്ടുണ്ട്. ഇന്നും ഇവരുടെ സേവനം തുർക്കിയിൽ ഉണ്ട്.

തുർക്കിയിൽ ഭൂകമ്പം നടന്ന തെക്കുകിഴക്കൻ ഭാഗങ്ങളിൽ ആണ് ഇവർ രക്ഷാപ്രവർത്തനം നടത്തികൊണ്ടിരിക്കുന്നത്. നാഷനൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം ആണ് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പരിക്കേറ്റവർക്ക് വെെദ്യ സഹായം ഉടൻ നൽകുന്നുണ്ട്. സിഡിഎഎയിലെ ഓപറേഷൻസ് ആൻഡ് ട്രെയിനിങ് ഡയറക്ടർ ജനറൽ മുബാറക് ബിൻ സലീം അൽ അറൈമിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. തുർക്കിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് ആണ് രക്ഷാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നത്.

രക്ഷാ പ്രവർത്തനത്തിന് വേണ്ടിയുള്ള അത്യാധുനിക യന്ത്രങ്ങളുടെയും ഉപകരണങ്ങളും എല്ലാ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. കൂടാതെ പ്രാദേശിക അധികാരികളുടെ ഏകോപനത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ സഹായവും ചെയ്യുന്നുണ്ട്. മറ്റു സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകളുമായി സഹകരിച്ചാണ് ഈ പ്രവർത്തനം ചെയ്യുന്നത്. ഒമാൻ മാത്രമല്ല മറ്റു വിവിധ ലോകരാജ്യങ്ങളിൽനിന്നുള്ള സംഘം രക്ഷാപ്രവർത്തനത്തിനായി തുർക്കിയിൽ എത്തിയിട്ടുണ്ട്. കാൽ ലക്ഷത്തോളം പേരാണ് ഇവിടെ രക്ഷാപ്രവർത്തനത്തിന് നേതൃത്യം നൽക്കുന്നത്. രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സേന പൂർണ സജ്ജമാണെന്ന് എല്ലാ രാജ്യങ്ങളും അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.