സ്വന്തം ലേഖകന്‍: തുര്‍ക്കി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാജ്യത്തെ പാര്‍ലമെന്ററി ഭരണ സംവിധാനത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്ക് മാറ്റാന്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി (എകെ) നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള ജനപിന്തുണ പരിശോധിക്കുന്ന തെരഞ്ഞെടുപ്പാണിത്.
ഭരണ കക്ഷിക്ക് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ തുര്‍ക്കി ജനത ഇന്ന് വിധിയെഴുതും. എന്നാല്‍ ഇതിന്‍ എകെ പാര്‍ട്ടിക്ക് മൂന്നില്‍രണ്ട് ഭൂരിപക്ഷം ലഭിക്കേണ്ടതുണ്ട്. 550 അംഗ പാര്‍ലമെന്റില്‍ 330 സീറ്റുകള്‍ നേടിയാല്‍ ഹിതപരിശോധനയിലൂടെ ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നേടാം.
പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന തരത്തില്‍ ഭരണഘടന ഭേദഗതി ചെയ്യാനാണ് എ.കെ പാര്‍ട്ടി ലക്ഷ്യമിടുന്നത്. എന്നാല്‍, എകെ പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്നാണ് സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
അധികാരത്തിലെത്തി 13 വര്‍ഷത്തിനിനിടെ എകെ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയായാണ് തെരഞ്ഞെടുപ്പ് കണക്കാക്കപ്പെടുന്നത്. അതിനിടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കുര്‍ദ്ദിഷ് അനുകൂല എച്ച്.ഡി.പി പാര്‍ട്ടി നടത്തിയ റാലിയില്‍ വെള്ളിയാഴ്ച നടന്ന സ്‌ഫോടനത്തില്‍ നാലുപേര്‍ മരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല