സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രതിസന്ധി, ഗ്രീസിലെത്തുന്ന അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് തിരിച്ചയക്കാന്‍ ധാരണ. യൂറോപ്യന്‍ യൂനിയന്‍തുര്‍ക്കി കരാറിന് അന്തമ്മരൂപം നല്‍കാന്‍ ബ്രസല്‍സില്‍ നടക്കുന്ന ചര്‍ച്ചയിലാണ് അഭയാര്‍ഥി പ്രവാഹം തടയാന്‍ യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച നയം തുര്‍ക്കി അംഗീകരിച്ചത്.
തിരിച്ചു സ്വീകരിക്കുന്ന ഓരോ അഭയാര്‍ഥിക്കും പകരം തുര്‍ക്കിയിലുള്ള സിറിയക്കാരെ യൂറോപ്പ് സ്വീകരിക്കുമെന്നായിരുന്നു ധാരണ. അതിനു പുറമെ തുര്‍ക്കിക്ക് സാമ്പത്തിക സഹായം നല്‍കുകയും യൂറോപ്യന്‍ യൂനിയനില്‍ അംഗത്വം ലഭിക്കുന്നതിനുള്ള നടപടികള്‍ സുതാര്യമാക്കുകയും ചെയ്യും. അക്കാര്യം തുര്‍ക്കിയെ വിശ്വസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഇ.യു നേതാക്കള്‍.
ഈ വിഷയത്തില്‍ വിലപേശലിനില്ലെന്നും മാനുഷികമായ ധാരണക്കാണ് താല്‍പര്യമെന്നും തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു വ്യക്തമാക്കി. അഭയാര്‍ഥികളുടെ പുനരധിവാസമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, കരാറിന്റെ അന്തിമരൂപത്തെ ചുറ്റിപ്പറ്റി ഇപ്പോഴും അവ്യക്തത തുടരുകയാണ്. തുര്‍ക്കിയുമായി അനുരഞ്ജന ശ്രമം എളുപ്പമല്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ പറഞ്ഞു. ഇയു മുന്നോട്ടു വക്കുന്ന നിബന്ധനകള്‍ക്കു പകരമായി യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിനായി തുര്‍ക്കി സമ്മര്‍ദം ചെലുത്തുന്നതിലാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല