സ്വന്തം ലേഖകന്‍: തുര്‍ക്കി, യൂറോപ്യന്‍ യൂണിയന് കരാര്‍, ഗ്രീസിലേക്ക് അഭയാര്‍ഥികളുടെ കുത്തൊഴുക്ക്. കുടിയേറ്റക്കാരുടെ എണ്ണം കുറക്കാന്‍ തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും ധാരണയില്‍ എത്തിയതിനു പിന്നാലെയാണ് ഗ്രീസിലേക്ക് അഭയാര്‍ഥികള്‍ കൂട്ടത്തോടെ പ്രവഹിക്കുന്നത്.
അഞ്ചു ബോട്ടുകളിലായി സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കിയില്‍നിന്ന് ഗ്രീസില്‍ എത്തിയതായി ഏറ്റവുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ അഭയാര്‍ഥികള്‍ ഗ്രീസിലെ ലെസ്ബോസ് ദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഗ്രീസിലത്തെുന്ന അഭയാര്‍ഥികളെ തുര്‍ക്കി തിരികെ സ്വീകരിക്കണമെന്നാണ് കരാറിലെ പ്രധാന തീരുമാനം. തിരികെ സ്വീകരിക്കുന്നവര്‍ക്കു പകരമായി സിറിയന്‍ അഭയാര്‍ഥികളെ യൂറോപ്യന്‍ യൂണിയന് ഏറ്റെടുക്കുമെന്നും കരാറില്‍ പറയുന്നു.
എന്നാല്‍, യൂറോപ്പിനെ ലക്ഷ്യം വക്കുന്ന അഭയാര്‍ഥികള്‍ തുര്‍ക്കിയില്‍ തങ്ങാന്‍ തയാറല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല