സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിന് എര്‍ദോഗാന്റെ അംഗീകാരം, ഹിതപരിശോധന ഏപ്രില്‍ 16 ന്. പ്രസിഡന്റിന്റെ അധികാരം വിപുലമാക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ പരിഷ്‌കാര ബില്ലിന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ അംഗീകാരം നല്‍കി. ബില്ലിന്മേലുള്ള ജനഹിത പരിശോധന ഏപ്രില്‍ 16നു നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്ററി ജനാധിപത്യത്തില്‍നിന്നു പ്രസിഡന്‍ഷ്യല്‍ ഭരണരീതിയിലേക്കുള്ള തുര്‍ക്കിയുടെ ചുവടുമാറ്റമായി ബില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.
പാര്‍ലമെന്റ് പിരിച്ചുവിടാനും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും ഉന്നത പദവികളില്‍ സ്വന്തം ഇഷ്ടപ്രകാരം നിയമനങ്ങള്‍ നടത്താനും പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് ബില്‍. ഇപ്പോള്‍ത്തന്നെ ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുന്നു എന്ന് അപവാദമുള്ള എര്‍ദോഗനു ഉരുക്കുമുഷ്ടിയോടെ ഭരണം നടത്താന്‍ അവസരമൊരുക്കുന്ന ബില്ലാണിതെന്ന് ആക്ഷേപമുണ്ട്. ജനഹിത പരിശോധന അനുകൂലമായാല്‍ അമേരിക്കയെയും ഫ്രാന്‍സിനെയും പോലെ പ്രസിഡന്റിന് പരമാധികാരമുള്ള രാഷ്ട്രമായി തുര്‍ക്കി മാറും.
ഹിതപരിശോധന ഏപ്രില്‍ 16ന് നടത്താനാണ് തീരുമാനമെന്ന് ഉപപ്രധാനമന്ത്രി നുഅ്മാന്‍ കുര്‍തുല്‍മസിനെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഹിതപരിശോധന അനുകൂലമായാല്‍ ആധുനിക തുര്‍ക്കിയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റിന് പ്രത്യേക അധികാരങ്ങള്‍ കൈവരുകയും പ്രധാനമന്ത്രി പദം ഇല്ലാതാവുകയും ചെയ്യും. പകരം വൈസ്പ്രസിഡന്റ് സ്ഥാനമാണ് ഉണ്ടാകുക.
അട്ടിമറികളില്ലാതാക്കി രാജ്യത്തെ സുസ്ഥിരമാക്കാനാണ് ഭരണഘടന പരിഷ്‌കരണമെന്ന് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു. ഹിതപരിശോധനയുടെ ഫലം അനുസരിച്ച് തുര്‍ക്കിയില്‍ 2019 നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. വോട്ടെടുപ്പിലൂടെ ജനം അനുകൂലമായി വിധിയെഴുതിയാല്‍ 2029 വരെ അദ്ദേഹം പ്രസിഡന്റായി തുടരും.
എന്നാല്‍ അധികാരം ഉര്‍ദുഗാനില്‍ കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് ബില് എന്നാരോപിച്ച് പ്രതിപക്ഷം എതിര്‍പ്പുമായി രംഗത്തത്തെിയിട്ടുണ്ട്. നിലവില്‍ തുര്‍ക്കിയാല്‍ ഒരാള്‍ക്ക് രണ്ടു തവണയേ പ്രസിഡന്റാവാന്‍ കഴിയൂ. എന്നാല്‍ പരിഷ്‌കരണം വരുന്നതോടെ ഉര്‍ദുഗാന്റെ ഇപ്പോഴത്തെ പ്രസിഡന്റ് കാലയളവ് റദ്ദാക്കപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല