സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ കാണാതായ പ്രമുഖ സൗദി മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി സംശയം; തുര്‍ക്കിയുടെ വാദങ്ങള്‍ വ്യാജമെന്ന് സൗദി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി ഇസ്തംബൂളിലെ സൗദി കോണ്‍സുലേറ്റിനകത്ത് കൊല്ലപ്പെട്ടുവെന്ന തുര്‍ക്കിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
ചില ആവശ്യങ്ങള്‍ക്കു കോണ്‍സുലേറ്റിലെത്തിയ ജമാല്‍ ഖഷോഗി പിന്നീട് പുറത്തുപോയി. കഴിഞ്ഞദിവസം കോണ്‍സുലേറ്റിലെത്തിയ റോയിട്ടേഴ്‌സ് പ്രതിനിധികള്‍ക്ക് പരിശോധിക്കാനുള്ള അവസരവും നല്‍കിയിരുന്നു. ഖഷോഗി കോണ്‍സുലേറ്റിലോ സൗദിയിലോ ഇല്ലെന്നു കോണ്‍സല്‍ ജനറല്‍ മുഹമ്മദ് അല്‍ ഒതൈബി അറിയിച്ചു.
കോണ്‍സുലേറ്റിനകത്ത് ഖഷോഗി കൊല്ലപ്പെട്ടുവെന്ന റോയിട്ടേഴ്‌സ് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സൗദി വാര്‍ത്താ ഏജന്‍സിയായ എസ്പിഎയും റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഖഷോഗിയെ കാണാതായത്. വിവാഹമോചന രേഖകള്‍ക്ക് കോണ്‍സുലേറ്റില്‍ എത്തിയ ഇദ്ദേഹം നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതായും ഇതിനു ശേഷമാണ് കാണാതാതയെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല