സ്വന്തം ലേഖകന്‍: മേഖല സംഘര്‍ഷഭരിതം; തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു വര്‍ഷം നേരത്തെയാക്കി എര്‍ദോഗന്‍. സിറിയയിലും ഇറാനിലും പ്രശ്‌നങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പാര്‍ലിമെന്റ്, പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ നേരത്തേ നടത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയിബ് എര്‍ദോഗന്‍ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഈ വരുന്ന ജൂണ്‍ 24ന് തന്നെ നടത്തും.
2019 നവംബറില്‍ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു മുന്‍പ് തീരുമാനിച്ചിരുന്നത്. പാര്‍ലിമെന്ററി സംവിധാനത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തുര്‍ക്കിയില്‍ ഇനി രാഷ്ട്രപതിക്ക് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കും. സിറിയയിലെയും ഇറാനിലെയും അനിശ്ചിതത്വം കാരണം നേരത്തെ തിരഞ്ഞെടുപ്പ് അനിവാര്യമായി എന്നാണ് എര്‍ദോഗന്‍ പറയുന്നത്.
രാജ്യം രാഷ്ട്രപതി കേന്ദ്രീകൃത സംവിധാനത്തിലേക്ക് പെട്ടെന്ന് തന്നെ മാറണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി കേന്ദ്രീകൃത സംവിധാനത്തിന് കഴിഞ്ഞ വര്‍ഷമാണ് വോട്ടെടുപ്പിലൂടെ രാജ്യത്ത് അനുമതിയായത്. ഇനി വരുന്ന തിരഞ്ഞെടുപ്പിന് ശേഷം അത് പ്രാബല്യത്തില്‍വരും. 24ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ഇതിന് കമ്മിഷന്‍ അംഗീകാരം നല്‍കേണ്ടതുണ്ട്. കമ്മിഷന്‍ അംഗീകരിച്ചാല്‍ മാത്രമേ തിയ്യതി അന്തിമമാകൂ. എന്നാല്‍ അതിന് കാത്തുനില്‍ക്കാതെ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല