സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ സ്‌ഫോടനം നടത്തിയ ചാവേര്‍ 12 വയസുകാരന്‍, മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു. ആക്രമണം നടത്തിയയാള്‍ 12 നും 14 നും ഇടയില്‍ പ്രായമുള്ളയാളാണെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്ബ് എര്‍ഡോഗനാണ് ദേശീയ മാധ്യമങ്ങള്‍ വഴി അറിയിച്ചത്. തെക്കുകിഴക്കന്‍ തുര്‍ക്കിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനത്തില്‍ 69 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ആക്രമണത്തിനു പിന്നില്‍ ഇസ്‌ളാമിക് സ്‌റ്റേറ്റാണെന്നും എര്‍ഡോഗന്‍ ആരോപിച്ചു. രൂക്ഷമായ ആക്രമണമാണ് ഇസ്‌ളാമിക് സ്‌റ്റേറ്റ് അഴിച്ചു വിടുന്നതെന്നും ഇതിന് തുര്‍ക്കി സൈന്യം അര്‍ഹമായ തിരിച്ചടി നല്‍കുമെന്നും എര്‍ഡൊഹന്‍ പറഞ്ഞു. ഇസ്‌ളാമിക് സ്‌റ്റേറ്റിന് നല്ല സ്വാധീനമുള്ള സിറിയന്‍ അതിര്‍ത്തിയുടെ അടുത്തു കിടക്കുന്ന പ്രദേശമായ ഗസിയാന്റെപ്പിലായിരുന്നു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്.
സിറിയയില്‍ സമാധാനം സ്ഥാപിക്കാന്‍ തുര്‍ക്കി ഇടപെടല്‍ അനിവാര്യമായി വരികയാണെന്ന് എര്‍ഡോഗന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ വരനും വധുവും വരെയുണ്ടായിരുന്നു.
വിവാഹാഘോഷത്തിനിടയില്‍ പരമ്പരാഗത നൃത്തം അരങ്ങേറിക്കൊണ്ടിരിക്കുമ്പോള്‍ തെരുവിലായിരുന്നു സ്‌ഫോടനം നടന്നത്. വിവാഹത്തിനെത്തിയ അതിഥിയെന്ന രീതിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കയറിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുര്‍ക്കി കണ്ട ഏറ്റവും ഭീകരമായ തീവ്രവാദി ആക്രമണങ്ങളില്‍ ഒന്നായ സംഭവത്തെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അപലപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല