സ്വന്തം ലേഖകന്‍: തുര്‍ക്കിക്ക് അംഗത്വം നല്‍കിയാല്‍ യൂറോപ്യന്‍ യൂണിയനിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ‘തുര്‍ക്കിയില്ലാത്ത യൂറോപ്പ് ഒറ്റപ്പെട്ടുപോകും. എന്നാല്‍, തുര്‍ക്കിക്ക് ഒരിക്കലും യൂറോപ്പിന്റെ ആവശ്യമില്ല,’ അങ്കാറയില്‍ ഒരു പരിപാടിക്കിടെ ഉര്‍ദുഗാന്‍ പറഞ്ഞു. യൂറോപ്പിനെ ഇല്ലാതാക്കുന്നത് അവരുടെതന്നെ കാലഹരണപ്പെട്ട തത്ത്വങ്ങളാണ്. അവരുടെ ഭാവി ഇരുളടഞ്ഞിരിക്കുന്നതായും ഉര്‍ദുഗാന്‍ ചൂണ്ടിക്കാട്ടി.
1987 ലാണ് ഇയു അംഗത്വത്തിനായി തുര്‍ക്കി അപേക്ഷ നല്‍കിയത്. 2005 മുതല്‍ ഇക്കാര്യത്തില്‍ ചര്‍ച്ച തുടങ്ങുകയും ചെയ്തു. എന്നാല്‍, ഇയു ഇക്കാര്യത്തില്‍ മെല്ലെപ്പോക്കു നയം സ്വീകരിച്ചതോടെ കുറച്ചു വര്‍ഷങ്ങളായി ഇരു വിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ റദ്ദാക്കപ്പെടുകയും പരസ്പരം ഉരസല്‍ പതിവാകകയും ചെയ്തു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഉര്‍ദുഗാന്റെ തുര്‍ക്കിയില്‍ നടക്കുന്നതെന്നാണ് ഇയു ആരോപിക്കുന്നത്.
ഭയമാണ് ഇപ്പോള്‍ യൂറോപ്പിനെ ഭരിക്കുന്നതെന്ന് അടുത്തിടെ നടന്ന തെരെഅഞ്ഞെടുപ്പുകളില്‍ നവ നാസികള്‍ക്കുണ്ടായ മുന്നേറ്റം ചൂണ്ടിക്കാട്ടി ഉര്‍ദുഗാന്‍ സൂചിപ്പിച്ചു. കുടിയേറ്റത്തിനെതിരായ കടുത്ത നിലപാടുകളിലൂടെ തീവ്രവാദത്തെ പിന്തുണക്കുകയാണ് ഇയു രാജ്യങ്ങളെന്നും തുര്‍ക്കി ആരോപപിക്കുന്നു. ഉര്‍ദുഗാന്റെ അഭിപ്രായങ്ങളോട് ഇയു ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല