സ്വന്തം ലേഖകന്‍: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് ടര്‍ക്കിഷ് യാത്രാ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി. എന്നാല്‍ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് വിമാനത്തിനു ടേക്ക് ഓഫ് അനുമതി ലഭിച്ചു.
ഇന്നലെ ബാങ്കോക്കില്‍ നിന്ന് ഇസ്താംബുളിലേക്ക് പോകുകയായിരുന്ന യാത്രാവിമാനമാണ് ബോംബുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്. 148 യാത്രക്കാരുണ്ടായിരുന്ന വിമാനം പ്രത്യേക സുരക്ഷാമേഖലയിലേക്ക് മാറ്റിയാണ് പരിശോധന നടത്തി.
പരിശോധനയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനത്തിലെ ശുചിമുറിയിലെ കണ്ണാടിയിലാണ് ബോംബുണ്ടെന്ന സന്ദേശം കണ്ടെത്തിയത്. ലിപ്സ്റ്റിക് കൊണ്ട് എഴുതിയ നിലയിലായിരുന്നു സന്ദേഴം.
യാത്രക്കാരെയെല്ലാം പുറത്തിറക്കി റോയും ഐബിയും ചേര്‍ന്ന് ചോദ്യം ചെയ്തു. കാര്‍ഗോ എക്‌സറേ പരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത് നേരിയ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല