സ്വന്തം ലേഖകന്‍: ‘തുര്‍ക്കിയുടെ ജനാധിപത്യം അമേരിക്കക്ക് വില്‍ക്കാന്‍ വച്ചിട്ടില്ല,’ പ്രസ്താവനയുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍. യു.എന്നില്‍ യു.എസിന്റെ ജറുസലേം തീരുമാനത്തെ എതിര്‍ക്കുന്നവര്‍ക്ക് തങ്ങള്‍ നല്‍കുന്ന സഹായം വെട്ടിക്കുറക്കുമെന്ന് അമേരിക്കന്‍ അംബാസിഡര്‍ നിക്കിഹാലെ ബുധനാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ഉര്‍ദുഗാന്റെ പ്രസ്താവന.
ട്രംപ് താങ്കള്‍ക്ക് തുര്‍ക്കിയുടെ ജനാധിപത്യത്തെ ഡോളര്‍ ഉപയോഗിച്ച് വിലക്ക് വാങ്ങാനാവില്ലെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി. ജറുസലേം വിഷയത്തില്‍ തങ്ങളുടെ തീരുമാനം വ്യക്തമാണ്. കുറച്ച് ഡോളറുകള്‍ക്കായി നിങ്ങളുടെ ജനാധിപത്യ പോരാട്ടത്തെ വില്‍ക്കരുതെന്നാണ് ലോക രാജ്യങ്ങളോട് പറയാനുള്ളത്.
യു.എന്നില്‍ അമേരിക്കക്ക് പ്രതീക്ഷിച്ച ഫലം കിട്ടില്ല. ലോക രാജ്യങ്ങള്‍ അമേരിക്കയെ നല്ലൊരു പാഠം പടിപ്പിക്കണമെന്നും ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ ആറാം തിയതിയാണ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചത്. ഇതിനെതിരെ ലോകരാജ്യങ്ങളില്‍ നിന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല