സ്വന്തം ലേഖകന്‍: വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ടര്‍ക്കിഷ് യുവതിയെ കോടതി വെറുതെ വിട്ടു. വേശ്യാവൃത്തിക്കു നിര്‍ബന്ധിച്ചതിനെ തുടര്‍ന്നു 24 കാരിയായ സിലേം ആണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. 15 വര്‍ഷം തടവിനു വിധിച്ച യുവതിയെയാണു കേസ് വീണ്ടും വിചാരണക്കെടുത്ത കോടതി വെറുതെ വിട്ടത്.
2015 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കുപയോഗിച്ച് യുവതി ഭര്‍ത്താവിനെ വെടിവച്ച് കൊല്ലുകയായിരുന്നു.
യുവതിയെ ശിക്ഷിച്ചതിനെ തുടര്‍ന്നു തുര്‍ക്കിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും ഫെമിനിസ്റ്റുകളും രംഗത്ത് എത്തിരുന്നു. ഇവരുടെ ശക്തമായ പ്രതിഷേധവും കേസ് പുനപരിശോധിക്കുന്നതിന് കാരണമായി.
സ്ത്രീ സുരക്ഷ പ്രവര്‍ത്തകരാണു വിധിക്കെതിരെ അപ്പീല്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് പുനപരിശോധിച്ചത്.നിരന്തരമായി യുവതിയെ ഇയാള്‍ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി തെളിഞ്ഞിരുന്നു. 17,250 ഡോളറിന്റെ ജാമ്യത്തിനാണ് യുവതിയെ വിട്ടയച്ചത്. രണ്ടര വയസുള്ള കുട്ടിയുടെ അമ്മയായ യുവതി കൊലപാതകത്തിനു ശേഷം ഒരു വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല