അഭിനയം ഉദ്ദേശിച്ച രീതിയില്‍ നന്നായില്ലെങ്കില്‍ ചിലപ്പോള്‍ നിരവധി ടേക്കുകള്‍ വേണ്ടിവരും. എന്നാല്‍ തുഷാര്‍ കപൂറും വിദ്യാ ബാലനും തമ്മിലുള്ള ഒരു പോസ്ചിത്രീകരിക്കാന്‍ 150 ടേക്കുകള്‍ വേണ്ടിവന്നു. തുഷാര്‍ വിദ്യയെ എടുത്തുപൊക്കുന്ന ഷോട്ട് ആണ് പുലിവാലായത്.
നടി സില്‍ക്ക് സ്മിതയുടെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിനിടേയാണ് സംഭവം. ചിത്രത്തിനായി വിദ്യയോട് തടി കൂട്ടാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ വിദ്യയെ എടുത്തുപൊക്കാനാകാതെ തുഷാര്‍ വലഞ്ഞു. ഒടുവില്‍ ഉദ്ദേശിച്ച പോസ് ലഭിക്കുന്നതിനായി 150 ടേക്ക് വരെ പോകേണ്ടിവന്നു. ഇത് മൂന്ന് മണിക്കൂറിലേറെ നീളുകയും ചെയ്തു.
ചിത്രം സില്‍ക്കിന്റെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിംഗ് നിശ്ചയിച്ച സമയത്തിനിടെ പൂര്‍ത്തിയാവില്ലെന്ന് ഉറപ്പായതോടെ ഈ തീരുമാനം മാറ്റുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല