വികസിത രാഷ്ട്രങ്ങളില്‍ ഒരാള്‍ ദിവസം മൂന്നുമണിക്കൂര്‍ എന്ന രീതിയില്‍ ടെലിവിഷന്‍ മുന്പില് സമയം ചിലവാക്കുന്നു.അതായത് ശരാശരി എഴുപതു വയസുള്ള ഒരാളുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ ഒന്‍പതു വര്‍ഷത്തോളം അയാള്‍ ടി വി ക്ക് മുന്പില് ആണ് ചിലവിടുന്നത്. ബ്രിട്ടന്റെ കാര്യമെടുത്താല്‍ ജനസംഖ്യയുടെ അഞ്ചില്‍ രണ്ടു പേര് എന്ന നിലയില്‍ ടി വി ക്ക് മുന്പില് അമിതമായി സമയം ചിലവഴിക്കുന്നവരാണ്. ഇങ്ങനെയിരിക്കെ പെട്ടന്നൊരിക്കല്‍ ടിവി കാണാന്‍ പറ്റാതായാലോ?
ഏപ്രില്‍ മാസത്തോടു കൂടെ ആറുലക്ഷത്തോളം ടെലിവിഷന്‍ ഉപഭോക്താക്കള്‍ക്ക് സിഗ്നല്‍ ലഭിക്കതെയാകും. അനലോഗ് സിഗ്നലുകളില്‍ നിന്നും ഡിജിറ്റല്‍ വേള്‍ഡിലേക്കുള്ള ബ്രിടന്റെ ചുവടുമാറ്റമാണ് ഇതിനു കാരണം. 2012 ഓട് കൂടെ രാജ്യമൊട്ടാകെ ഡിജിറ്റല്‍ സംവിധാനം നിലവില്‍ വരുത്തുന്നതിനായിട്ടാണ് ബ്രിട്ടന് അനലോഗ് സിഗ്നലുകള്‍ നിര്‍ത്തലാക്കുന്നത്.
നിലവിലുള്ള സാധാരണ ടിവി യില്‍ ഒരു സെറ്റ് അപ്പ് ബോക്സ് ഉപയോഗിക്കുക മൂലം ഡിജിറ്റല്‍ സിഗ്നലിനെ അനലോഗ് സിഗ്നല്‍ ആയി മാറ്റുവാന്‍ സാധിക്കും. ഈ സിഗ്നല്‍ മാറ്റത്തിന് ശേഷം ഡിജിറ്റല്‍ സംവിധാനത്തില്‍ നാല്പതോളം ചാനലുകള്‍ ഉപഭോക്താവിന് ലഭിക്കും.2012 ല്‍ അനലോഗ് സിഗ്നലുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കും.ABBC ടി.വിയുടെ സ്കീം പ്രകാരം വെറുംനാല്പതു പൗണ്ട് ആണ് ഈ സിഗ്നല്‍ മാറ്റത്തിന് വില.ഇത്രയും ചിലവാക്കുന്നതിനു പിശുക്ക് പിടിക്കുന്നവരുടെയെല്ലാം ടി വികള്‍ കട്ടപുറത്തേറിയത് തന്നെ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല