1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2012

ജയസൂര്യ, അനൂപ് മേനോന്‍, ധ്വനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ട്രിവാന്‍ഡ്രം ലോഡ്ജ് സെപ്റ്റംബര്‍ 20ന് ടൈം ആഡ്സ് തിയറ്ററിലെത്തിക്കുന്നു. അരുണ്‍, സൈജു കുറുപ്പ്, ജനാര്‍ദനന്‍, കൊച്ചു പ്രേമന്‍, പി. ബാലചന്ദ്രന്‍, ജോജോ, നവീന്‍, മാസ്റ്റര്‍ ധനഞ്ജയന്‍, സുകുമാരി, തെസ്നിഖാന്‍, ബേബി നയന്‍താര എന്നിവര്‍ക്കൊപ്പം ഭാവനയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ടൈം ആഡ്സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പി.എ. സെബാസ്റ്റ്യന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ അനൂപ് മേനോന്‍ എഴുതുന്നു. ക്യാമറ: പ്രദീപ് നായര്‍, ഗാനരചന: അനൂപ് മേനോന്‍, സംഗീതം: എം. ജയചന്ദ്രന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂ സര്‍: ദീപ സെബാസ്റ്റ്യന്‍, കെ.ആര്‍. പ്രകാശ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.