ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ക്രിക്കറ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കു റോബിന്‍ ഉത്തപ്പയെ തിരിച്ചു വിളിച്ചു. 15 അംഗ ടീമില്‍നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേല്‍, ഗൗതം ഗംഭീര്‍ എന്നിവരെ ഒഴിവാക്കി. പ്രഥമ ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലംഗമായിരുന്നു ഉത്തപ്പ. ഇതുവരെ 38 ഏകദിനങ്ങളും ഒന്‍പത് ട്വന്റി20 മത്സരങ്ങളും കളിച്ച ഉത്തപ്പയെ 2008 ജൂലൈയ്‌ക്കു ശേഷം ദേശീയ ടീമിലേക്കു പരിഗണിച്ചിട്ടേയില്ല.
ട്വന്റി20 നടക്കുന്ന 29 നു വിവാഹിതനാകുന്നതിനാലാണ് ഗംഭീറിനെ ഒഴിവാക്കിയത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യൂസഫ് പഠാനെയും ടീമിലേക്കു തിരിച്ചുവിളിച്ചു. ഇന്ത്യയുടെ വെസ്‌റ്റിന്‍ഡീസ് പര്യടനത്തില്‍ നിറംമങ്ങിയ യൂസഫിനെ പിന്നീടുള്ള മത്സരങ്ങളില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ശേഷിച്ച മൂന്ന് മത്സരങ്ങള്‍ക്കും നിലവിലെ ടീമിനെ നിലനിര്‍ത്താന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെ ഏകദിനം നാളെ മൊഹാലിയിലും നാലാം ഏകദിനം മുംബൈയില്‍ 23 നും അവസാന ഏകദിനം 25 ന് കൊല്‍ക്കത്തയിലും നടക്കും.
ട്വന്റി20 ടീം: എം.എസ്. ധോണി (നായകന്‍), അജിന്‍ക്യ രഹാനെ, റോബിന്‍ ഉത്തപ്പ, വിരാട് കോഹ്ലി, സുരേഷ് റെയ്‌ന, മനോജ് തിവാരി, യൂസഫ് പഠാന്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, രാഹുല്‍ ശര്‍മ, പ്രവീണ്‍ കുമാര്‍, വിനയ് കുമാര്‍, ഉമേഷ് യാദവ്, വരുണ്‍ ആരണ്‍, ശ്രീനാഥ് അരവിന്ദ്.
ഏകദിന ടീം: എം.എസ്. ധോണി (നായകന്‍), ഗൗതം ഗംഭീര്‍, പാര്‍ഥിവ് പട്ടേല്‍, അജിന്‍ക്യ രഹാനെ, വിരാട് കോഹ്ലി, സുരേഷ് റെയ്‌ന, മനോജ് തിവാരി, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, രാഹുല്‍ ശര്‍മ, പ്രവീണ്‍ കുമാര്‍, വിനയ് കുമാര്‍, ഉമേഷ് യാദവ്, വരുണ്‍ ആരണ്‍, ശ്രീനാഥ് അരവിന്ദ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല