സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ ഇരട്ട സ്‌ഫോടനങ്ങളില്‍ 29 പേര്‍ കൊല്ലപ്പെട്ടു, 166 പേര്‍ക്ക് പരുക്ക്. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളിലെ ബെസിക്താസ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലാണ് ഇരട്ട സ്‌ഫോടനങ്ങള്‍ ഉണ്ടായത്.
ആദ്യ സ്‌ഫോടനം സ്‌റ്റേഡിയത്തിന്റെ പുറത്തെ കാറിലാണ് ഉണ്ടായത്. മൈതാനത്തിന്റെ സുരക്ഷ ഒരുക്കിയിരുന്ന പോലീസുകാരാണ് അതില്‍ ഇരയായത്. ബെസിക്ടാസ് ബുരാസപോറും തമ്മിലുള്ള മത്സരം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണം നടന്നത് എന്നതിനാലാണ മരണസംഖ്യ ഉയരാത്തത്.
ചാവേറാക്രമണമാണ് നടന്നത്. സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ വെടിവയ്പ്പുണ്ടായെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടുമണിയോടെ ആക്രമണം നടന്നത്. കുര്‍ദ്ദിഷ് വിമതരോ, ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരോ ആകാം ഭീകരാക്രമണത്തിന് പിന്നിലെന്ന് അധികൃതര്‍ അറിയിച്ചു.
ബെസിക്റ്റാസും ബുറാസ്പറും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരത്തിന് തൊട്ടുപിന്നാലെയായിരുന്നു സ്റ്റേഡിയത്തിന് പുറത്ത് ബോംബ് സ്‌ഫോടനമുണ്ടായത്. തൊട്ടുപിന്നാലെ അടുത്തുള്ള മെക്ക പാര്‍ക്കില്‍ ചാവേര്‍ പൊട്ടിത്തെറിച്ചു. തുടരെയുണ്ടായ സ്‌ഫോടനങ്ങള്‍ ആശങ്ക പരത്തുന്നതിനിടെ, ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വിടുന്നതിന് തുര്‍ക്കിഷ് റേഡിയോയ്ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായതിനാലാണ് ഈ നടപടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല