സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് ഇനി പരാതികള്‍ ട്വിറ്റര്‍ വഴി നല്‍കാം, ട്വിറ്ററിലൂടെ പരാതി അറിയിക്കാന്‍ അവസരവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ആവിഷ്‌കരിച്ച മദദ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഇതില്‍ നിന്ന് ലഭിക്കുന്ന ഐഡി ബന്ധപ്പെട്ട എംബസിക്ക് ട്വീറ്റ് ചെയ്യാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
2015 ലാണ് വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കായും പഠിക്കുന്നവര്‍ക്കുമായി അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഓണ്‍ലൈനിലൂടെ അറിയിക്കുന്നതിന് മദദ് വെബ്‌സൈറ്റ് ആരംഭിച്ചത്. മദദിന്റെ ആപ്പും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസി പ്രവാസികളെ സഹായിക്കുമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
വിദേശത്ത് കപ്പലുകളിലും മറ്റും ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും സഹായത്തിനായി @ProtectorGenGOI എന്ന ഐഡിയില്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും. ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്ത പരാതിയുടെ പുരോഗതി അപ്പപ്പോള്‍ അറിയാനും മദദ് വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഓണ്‍ലൈന്‍ പരാതിയായി അറിയിക്കുന്നതിന് പുതിയ സംവിധാനം സഹാകരമാകുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല