സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ കക്ഷിയായ ബ്രിട്ടന്‍ ഫസ്റ്റിന്റേയും നേതാക്കളുടേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പൂട്ട് വീണു. ബ്രിട്ടന്‍ ഫസ്റ്റിന്റെ മുന്‍നിര നേതാക്കളായ ജയ്ദ ഫ്രാന്‍സന്റെയും പോള്‍ ഗോള്‍ഡിങ്ങിന്റെയും അക്കൗണ്ടുകളാണ് ട്വിറ്റര്‍ മരവിപ്പിച്ചത്.
ഫ്രാന്‍സന്റെ അക്കൗണ്ടിലെ സന്ദേശം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റീട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ട്രംപിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും രംഗത്തുവന്നിരുന്നു. വംശീയാക്രമണങ്ങളില്‍ സമൂഹമാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് ട്വിറ്ററിന്റെ നടപടി.
വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ നീക്കണമെന്ന് കഴിഞ്ഞ ദിവസം സമൂഹ മാധ്യമ നെറ്റ്‌വര്‍ക്കുകള്‍ പുതിയ നയം കൊണ്ടുവരുകയും ചെയ്തു. അതിന്റെ ഭാഗമായി പാര്‍ട്ടി അക്കൗണ്ടില്‍നിന്ന് സന്ദേശങ്ങള്‍ ഒഴിവാക്കുകയുമുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല