സ്വന്തം ലേഖകൻ: മൈക്രോ ബ്ലോഗിങ്ങ് പ്ലാറ്റ്ഫോമായ ട്വിറ്റററിനെ റീബ്രാന്റ് ചെയ്യുന്നുവെന്ന് അറിയിച്ച് ട്വിറ്റര്‍ ഉടമയും വ്യവസായിയുമായ ഇലോണ്‍ മസ്ക്. ട്വിറ്ററിന്റെ ലോഗോയായ പക്ഷിയെ നീക്കി, പകരം എക്സ് എന്ന ലോഗോ നല്‍കുമെന്നാണ് ഇലോണ്‍ മസ്ക് അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ ലോഗോയായിരിക്കും ട്വിറ്ററിനൊപ്പം ഉണ്ടാവുകയെന്നാണ് അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.
താമസിക്കാതെ ഞങ്ങള്‍ ട്വിറ്റര്‍ ബ്രാന്‍ഡിനോട് വിടപറയും, പതിയെ എല്ലാ പക്ഷികളോടും എന്നാണ് ട്വിറ്ററിന്റെ ബ്രാന്‍ഡ് മാറ്റത്തെ കുറിച്ച് മസ്ക് കുറിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ ലോഗോ എങ്ങനെ വേണെമെന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന കുറിപ്പോടെ മുമ്പ് ഒരു ലോഗോ അദ്ദേഹം പങ്കുവെച്ചിരുന്നു.
ട്വിറ്ററിന്റെ ലോഗോ മാറുമോയെന്ന ചോദ്യത്തിന് മാറുമെന്നും അത് മുമ്പുതന്നെ മാറ്റേണ്ടതായിരുന്നു എന്നുമാണ് അദ്ദേഹം മുമ്പ് മറുപടി പറഞ്ഞത്. എന്നാല്‍, ഞങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള സ്വത്താണ് ഈ നീല നിറമുള്ള പക്ഷിയെന്നും അതിനെ ഏത് മാര്‍ഗത്തിലൂടെയും സംരക്ഷിക്കുമെന്നും ട്വിറ്റര്‍ വെബ്സൈറ്റ് അറിയിച്ചു. ഏറെ നാളായി മസ്ക് പരിഗണിക്കുന്ന ലോഗോയാണ് എക്സ് എന്നും അതാണ് ഇപ്പോള്‍ ട്വിറ്ററിന് നല്കുന്നതെന്നുമാണ് വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല