1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2018

സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക്കിനു പിന്നാലെ ട്വിറ്ററും ഡാറ്റാ ചോര്‍ത്തല്‍ വിവാദത്തില്‍. ഫെയ്‌സ്ബുക്കിന്റേതിനു സമാനമായ രീതിയിലാണു ട്വിറ്ററിലും വിവരച്ചോര്‍ച്ച നടന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. കേംബ്രിജ് അനലിറ്റിക്കയുടെ വിവാദ ആപ്പിന്റെ പിതാവ് കേംബ്രി!ജ് സര്‍വകലാശാലയിലെ ഗവേഷകന്‍ അലക്‌സാണ്ടര്‍ കോഗന്റെ ഗ്ലോബല്‍ സയന്‍സ് റിസര്‍ച് (ജിഎസ്ആര്‍)എന്ന സ്ഥാപനം 2015 ല്‍ ട്വിറ്ററില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ വാങ്ങിയതായി ദ് സണ്‍ഡേ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2014 ഡിസംബര്‍ മുതല്‍ 2015 ഏപ്രില്‍ വരെയുള്ള ട്വീറ്റുകള്‍, യൂസര്‍നെയിം, പ്രൊഫൈല്‍ ചിത്രങ്ങള്‍, പോസ്റ്റു ചെയ്ത ചിത്രങ്ങള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ തുടങ്ങിയവയാണു കോഗന്‍ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എത്ര പേരുടെ വിവരങ്ങളാണു ജിഎസ്ആര്‍ സ്വന്തമാക്കിയതെന്നു വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ‘ബ്രാന്‍ഡ് റിപ്പോര്‍ട്ട്’, ‘സര്‍വേ എക്‌സ്റ്റെന്‍ഡര്‍ ടൂള്‍സ്’ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണു വിവരങ്ങള്‍ ശേഖരിച്ചതെന്നും ട്വിറ്റര്‍ നയങ്ങള്‍ മറികടന്നിട്ടില്ലെന്നും മറുവാദവുമുണ്ട്.

ഉപയോക്താക്കള്‍ പങ്കിടുന്ന ‘പൊതു അഭിപ്രായങ്ങള്‍’ ശേഖരിക്കാന്‍ കമ്പനികള്‍ക്കും സംഘടനകള്‍ക്കും പണം വാങ്ങി ട്വിറ്റര്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഇവ പരസ്യങ്ങള്‍ക്കും ബ്രാന്‍ഡിങ്ങിനുമാണ് ഉപയോഗിക്കുന്നതെന്നു ട്വിറ്റര്‍ പറയുന്നു. തങ്ങളുടെ നിയമങ്ങള്‍ അനുസരിക്കുന്നതിനാലാണ് കേംബ്രിജ് അനലിറ്റിക്കയ്ക്ക് ഇപ്പോഴും ട്വിറ്ററില്‍ തുടരാനാവുന്നതെന്നും കമ്പനി വക്താവ് വ്യക്തമാക്കി. രാഷ്ട്രീയ പരസ്യങ്ങള്‍ക്കു ട്വിറ്ററിനെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ജിഎസ്ആറില്‍ നിന്നു യാതൊരു ഡേറ്റയും കൈപ്പറ്റിയിട്ടില്ലെന്ന് കേംബ്രിജ് അനലിറ്റിക്കയും അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.